Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അപമര്യാദയായി പെരുമാറി; ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം: അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്ത് പൊലീസ്. മുന്‍ എംഎല്‍എയും സിപിഎം സഹയാത്രികനുമാണ് പി ടി കുഞ്ഞുമുഹമ്മദ്. തിരുവനന്തപുരം കന്റോള്‍മെന്റ് പൊലീസാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.
തലസ്ഥാനത്തെ ഹോട്ടലില്‍ ഐഎഫ്എഫ്‌കെ സ്‌ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. മുറിയിലെത്തിയ സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി പിന്നീട് കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതിയില്‍ ചലച്ചിത്ര പ്രവര്‍ത്തക ചൂണ്ടിക്കാണിച്ചത്.
അതേസമയം, പരാതി പി ടി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *