തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ദേവസ്വം കമ്മിഷണറുമായി എന്‍ വാസു അറസ്റ്റില്‍. എന്‍ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐടി തലവന്‍ എസ്.പി പി.ശശിധരന്‍ നേരത്തെ എന്‍.വാസുവിനെ ചോദ്യം ചെയ്തിരുന്നു. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്‍ വാസു 2019 മാര്‍ച്ചില്‍ ദേവസ്വം കമ്മീഷണറും പിന്നീട് നവംബറില്‍ ദേവസ്വം പ്രസിഡന്റ് ആയും ചുമതലയിലുണ്ടായിരുന്നു. എന്‍.വാസുവിനു ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചതും എസ്‌ഐടി അന്വേഷിച്ചിരുന്നു. മഹ്‌സറില്‍ ചെമ്പ് എന്ന് രേഖപ്പെടുത്താന്‍ മുരാരി ബാബുവിന് നിര്‍ദേശം നല്‍കിയത് എന്‍ വാസു എന്നായിരുന്നു് എസ്‌ഐടിയുടെ കണ്ടെത്തല്‍. വാസുവിനെ നേരത്തേ എസ്‌ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും, വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ടാംതവണ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വാസു സാവകാശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
















