തൃശൂര്‍: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നാളെ വൈകീട്ട് 6 മണി മുതല്‍ കര്‍ണാടകയിലേക്കും ചെന്നൈയിലേക്കുമുള്ള സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. സാമ്പത്തിക നഷ്ടം സഹിക്കാന്‍ കഴിയുന്നില്ലെന്ന് വാഹന ഉടമകള്‍ വ്യക്തമാക്കി. പണിമുടക്ക് ആരംഭിക്കുന്നതോടെ ബെംഗളൂരു – ചെന്നൈയിലേയ്ക്കുള്ള യാത്രക്കാര്‍ വലയും.
ടൂറിസ്റ്റ് ബസുകള്‍ക്ക് നേരെ അന്യായമായി പിഴ ചുമത്തുകയും നികുതി ഈടാക്കുകയും ചെയ്യുന്നു. വാഹനങ്ങള്‍ സീസ് ചെയ്തുകൊണ്ടുപോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും വാഹന ഉടമകള്‍ പറയുന്നു. ഇതിനെതിരെ നടപടി ഉണ്ടാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. അഖിലേന്ത്യ പെര്‍മിറ്റുണ്ടായിട്ടും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം. കേരളത്തില്‍ നിന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ നിന്നായി ബെംഗളൂരുവിലേക്കടക്കം നിരവധി സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
















