Newsskerala

കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടില്ല. എല്‍ഡിഎഫ് ഉറച്ചുനില്‍ക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കും.
അതേസമയം മുന്നണിമാറ്റത്തില്‍ എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. ഇടതുപക്ഷത്തിനൊപ്പമെന്ന് ആവര്‍ത്തിക്കുകയാണ് റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍  പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചത്. ഈ മാസം എട്ടിനാണ് യോഗം അറിയിച്ചുള്ള കത്ത് നല്‍കിയത്.

യുഡിഎഫ് പ്രവേശനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിനകത്ത് രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്നുണ്ടായിരുന്നു. യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണന്‍ എംഎല്‍എയ്ക്കും യോജിപ്പുണ്ടായിരുന്നില്ല. ഇടത് മുന്നണിയില്‍ തുടരും എന്ന് ഫേസ്ബുക്കില്‍ ഇരുവരും പോസ്റ്റ് ഇട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *