.
കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിലേയും സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേയും വിദ്യാർത്ഥികൾ കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘വിമുക്തി’ യുടെ ഭാഗമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സൈക്കിൾ റാലിയും വോക്കത്തണും സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എസ് പ്രിൻസ് വോക്കത്തൺ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 6 ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് തേക്കിൻകാട് തെക്കേഗോപുര നടയിൽ നിന്നു ഫ്ളാഗ് ഓഫ് ചെയ്ത വോക്കത്തൺ സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു.
തൃശൂർ എക്സൈസ് കമ്മീഷണർ ശ്രീ സതീഷ് പി കെ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും, സഹൃദയ ഇൻസ്റ്റിറ്റ്യൂട്ടിലെ ലഹരി വിരുദ്ധ ക്ലബ്ബായ നേർക്കൂട്ടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സഹൃദയ മാനേജർ മോൺസിഞ്ഞോർ വിൽസൺ ഈരത്തറ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വി എസ് പ്രിൻസ് സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിന്റെ മാനേജ്മെൻറ് ഫെസ്റ്റ് ‘മെറാക്കി 2024’ ൻ്റെ ഈ വർഷത്തെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ മാസം 24, 25 തീയതികളിലാണ് ഫെസ്റ്റ്.
സഹൃദയ ഇൻസ്റ്റിറ്റ്യൂട്ടിലെ ലഹരി വിരുദ്ധ ക്ലബ്ബായ നേർക്കൂട്ടം കമ്മിറ്റിയും സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ ലഹരി വിരുദ്ധ കമ്മിറ്റിയും തൃശ്ശൂർ ഡെക്കാത്തലോൺ സൈക്കിൾ ക്ലബ്ബും സംയുക്തമായിട്ടാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ചത്.
സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജിനോ ജോണി മാളക്കാരൻ, ഡയറക്ടർ ഡോ. ധന്യ അലക്സ്, സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, പ്രിൻസിപ്പൽ ഡോ. ജോയി കെ എൽ എന്നിവർ പ്രസംഗിച്ചു.
തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിൽ അധ്യാപകരും വിദ്യാർത്ഥികളുമടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.