Newsskerala

ബോംബ് സ്‌ഫോടനത്തില്‍ പൊലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ പിടിയില്‍

ഇടുക്കി:  ജാര്‍ഖണ്ഡില്‍ മൂന്ന് പൊലീസുകാരെ ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയ മാവോയിസ്റ്റ്  പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടുടി ആണ് പിടിയിലായത്. എന്‍ഐഎ സംഘം മൂന്നാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ജാര്‍ഖണ്ഡില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സംഘത്തിന്റെ അന്വേഷണത്തിനിടയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ മൂന്നാറില്‍ നിന്ന് ഇന്നലെ രാത്രിയോടെ മൂന്നാര്‍ പൊലീസിന്റെ സഹായത്തോടെ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ സുരക്ഷയില്‍ പ്രതിയെ പാര്‍പ്പിച്ചിരിക്കുകയാണ്.

2021-ലാണ് ജാര്‍ഖണ്ഡില്‍ സ്‌ഫോടനത്തിലൂടെ 3 പൊലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വര്‍ഷം മുന്‍പാണ് സഹന്‍ കേരളത്തില്‍ എത്തിയത്.സഹനൊപ്പം കൂടുതല്‍ ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എന്‍ഐഎ സംഘം കൊച്ചിയില്‍ എത്തും.

Leave a Comment

Your email address will not be published. Required fields are marked *