തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റില്‍. തിരുവനന്തപുരത്ത് കെ.പി. ശങ്കരദാസ് ചികിത്സയിലിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശില്‍പ കേസിലും കട്ടിളപ്പടി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
എസ്പി ശശിധരന്‍ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചിരുന്നു.


















