തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇതുവരെ 120 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കിരീടപ്പോരാട്ടത്തില്‍ കോഴിക്കോടും കണ്ണൂരും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നില്‍ ആതിഥേയരായ തൃശൂരും കരുത്ത് കാട്ടുന്നുണ്ട്.
ഹൈസ്‌കൂള്‍ വിഭാഗം നാടകം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്ന്് മത്സരങ്ങള്‍ തുടങ്ങി.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങ്യാര്‍ കൂത്ത് എന്നിവ കാണികളെ വിസ്മയിപ്പിക്കാന്‍ വേദികളിലെത്തും. ഹയര്‍ സെക്കന്‍ഡറി വിഭാഗം മലപ്പുലയാട്ടം ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ തൃശൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ ഇന്ന് നടക്കും.
വേദി ഒന്ന് സൂര്യകാന്തി, തേക്കിന്‍കാട് മൈതാനം എക്‌സിബിഷന്‍ ഗ്രൗണ്ട്: 9.30ന് എച്ച്എസ്എസ് വിഭാഗം (പെണ്‍) കുച്ചുപ്പുടി, രണ്ടിന് എച്ച്എസ് വിഭാഗം തിരുവാതിരക്കളി.വേദി രണ്ട് പാരിജാതം, തേക്കിന്‍കാട് മൈതാനം സിഎംഎസ് സ്‌കൂള്‍ എതിര്‍വശം: 9.30ന് എച്ച് എസ് വിഭാഗം പരിചമുട്ട്, രണ്ടിന് എച്ച്എസ്എസ് വിഭാഗം വന്ദവാദ്യം.
വേദി മൂന്ന് നീലക്കുറിഞ്ഞി, തേക്കിന്‍കാട് മൈതാനം ബാനര്‍ജി ക്ലബ്ബിന് എതിര്‍വശം: 9.30 ന് എച്ച്എസ്എസ് വിഭാഗം മലപുലയ ആട്ടം. രണ്ടിന് എച്ച്എസ് വിഭാഗം മലപുലയ ആട്ടം


















