തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഡിസം. 9നും, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഡിസം.11നുമാണ് വോട്ടെടുപ്പ്. ഡിസം.13ന് ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. അന്തിമ വോട്ടര്‍പട്ടിക നവം.14ന് പ്രസിദ്ധപ്പെടുത്തും
തദ്ദേശതിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസം.9നും, 11നും, വോട്ടെണ്ണല്‍ 13ന്
















