Newsskerala

മാളയില്‍   ബൈക്ക് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

ചാലക്കുടി: : മാള അണ്ണല്ലൂരില്‍ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ചാലക്കുടി കൂര്‍ക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലന്‍ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീല്‍ ഷാജു ബംഗുളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്. അലന്‍ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാര്‍ഥിയാണ്.

Leave a Comment

Your email address will not be published. Required fields are marked *