പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരം പ്രശസ്ത തിമില വാദകന്‍ കേളത്ത് കുട്ടപ്പമാരക്ക്
തൃശൂര്‍: പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത തിമില വാദകന്‍ കേളത്ത് കുട്ടപ്പമാരാരെ തിരഞ്ഞെടുത്തു. പൂരപ്രേമിസംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫ.എം.മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാസ്റ്ററുടെ ചരമവാര്‍ഷിക ദിനമായ 28ന് സമ്മാനിക്കും. 25,000 രൂപയും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ.ടി.എന്‍.കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീവല്‍സന്‍.എസ്.കുറുപ്പാള്‍, നന്ദന്‍ വാകയില്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയസമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ ജിതിന്‍ ജോയല്‍ ജോബിക്ക്10,000 രൂപയും, ഫലകവും അടങ്ങിയ …