Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

art and culture

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും

തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍  സവിശേഷതകള്‍ നിറഞ്ഞ സംഘനൃത്തം  സദസ്സിന് ‘. ട്രാന്‍സ് വുമണ്‍സായ വര്‍ഷ ജിതിനും, കാര്‍ത്തിക രതീഷും  അണിനിരന്നതോടെ കാസര്‍കോട് ചെറുവത്തൂര്‍ ഓക്‌സിലറി ഗ്രൂപ്പിന്റെ ജൂനിയർ സംഘനൃത്തം അവിസ്മരണീയമായി. സംഘനൃത്തത്തില്‍ പങ്കെടുത്ത ഏഴ് പേരില്‍ വര്‍ഷയും കാര്‍ത്തികയുമായിരുന്നു ട്രാന്‍സ് വുമണ്‍സ്.  ഇരുവരുടെയും നടനചാരുതയും, മോഹനഭാവങ്ങളും തിങ്ങിനിറഞ്ഞ സദസ്സിന് പുതുകാഴ്ചയായി. 14 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്.കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമ സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അവസരം നല്‍കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ …

കുടുംബശ്രീ സംസ്ഥാന കലോത്സവം:  അരങ്ങിന് അഴകായി സംഘനൃത്തത്തില്‍ ട്രാന്‍സ് വുമണ്‍സും Read More »

ചൂളമടിയുടെ സൗരഭ്യം; ജവഹർ ബാലഭവനിൽ സംഗീത വിസ്മയം തീർത്ത് ഗായിക സൗരഭ്യ തിമോത്തിയോസ്

WATCH VIDEO തൃശൂർ: ചൂളമടിച്ച് കറങ്ങി നടക്കാതെ വിസിൽ സംഗീതത്തിലൂടെ ശ്രോതാക്കളെ ത്രസിപ്പിക്കുകയാണ് ഗായിക സൗരഭ്യ. പാട്ട് മൂളിയും പാട്ട് പാടിയും തൃശ്ശൂർ ജവഹർ ബാലഭവനിലെ സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മുന്നിൽ ഗായിക സൗരഭ്യ തിമോത്തിയോസ് എത്തി. ദേശീയ തലത്തിൽ ശ്രദ്ധയായ ഒല്ലൂക്കര സ്വദേശിനി വിസിൽ സിംഗർ സൗരഭ്യക്കൊപ്പം സഹോദരി സൗഭാഗ്യയും സംഗീതവിരുന്നിൽ പങ്കുചേർന്നു. സൗരഭയുടെ അമ്മ ജോളിയും ജവഹർ ബാലഭവനിൽ എത്തിയിരുന്നു. 250ലധികം സ്റ്റേജുകളിൽ വിസിൽ സംഗീതം അവതരിപ്പിച്ച ശ്രദ്ധേയയായ കലാകാരിയാണ് സൗരഭ്യ. ലോക …

ചൂളമടിയുടെ സൗരഭ്യം; ജവഹർ ബാലഭവനിൽ സംഗീത വിസ്മയം തീർത്ത് ഗായിക സൗരഭ്യ തിമോത്തിയോസ് Read More »

ഏത്യോപ്യന്‍, റഷ്യന്‍ കലാകാരന്‍മാരുടെ വിസ്മയ പ്രകടനുമായി ‘ഗ്രേറ്റ് ബോംബെ സര്‍ക്കസ് ‘ തൃശൂരില്‍

തൃശൂര്‍: നീണ്ട ഇടവേളക്ക് ശേഷം ഗ്രേറ്റ് ബോംബെ സര്‍ക്കസ് തൃശൂരില്‍. നാളെ വൈകീട്ട് 7ന് ശക്തന്‍ നഗര്‍ ഗ്രൗണ്ടില്‍ മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജര്‍ ശ്രീഹരി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏത്യോപ്യന്‍, റഷ്യന്‍ കലാകാരന്‍മാരുടെ വിസ്മയ അഭ്യാസ പ്രകടനം പുതുമയാണെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരി കലാകാരന്‍മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് പ്രധാന ആകര്‍ഷണം, സോഡ് ആക്റ്റ് ഗ്രൂപ്പ് ആക്രോബാറ്റിക്‌സ് അമേരിക്കന്‍ ലിംബിംഗ് ബോര്‍ഡ് റഷ്യന്‍ സ്‌പൈഡ് റിങ്, റഷ്യന്‍ ഡവിള്‍ ക്‌ളൗണ്‍ ഐറ്റം, റഷ്യന്‍ വെര്‍ട്ടിക്കല്‍ ഗ്വിങ്ങിങ്ങ് …

ഏത്യോപ്യന്‍, റഷ്യന്‍ കലാകാരന്‍മാരുടെ വിസ്മയ പ്രകടനുമായി ‘ഗ്രേറ്റ് ബോംബെ സര്‍ക്കസ് ‘ തൃശൂരില്‍ Read More »

ലോകത്തിലെ മുഴുവൻ അമ്മമാരുടെയും വിലാപമാണ് ടോൾഡ് ബൈ മൈ മദർ: അലി ചഹ്രോർ

തൃശൂർ:ലോകത്തിലെ മുഴുവൻ അമ്മമാരുടെയും വിലാപമാണ് ‘ടോൾഡ് ബൈ മൈ മദർ’ എന്ന് സംവിധായകൻ അലി ചഹ്രോർ. ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷൻ ചർച്ചയിൽ നീലം മാൻസിംഗുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരുടെ സ്നേഹത്തിന്റെ ആഴം പല പല കഥകളിലൂടെ ആവിഷ്കരിച്ച് നാടക പ്രേമികളുടെ ഹൃദയം തൊട്ട നാടകമായിരുന്നു ടോൾഡ് ബൈ മൈ മദർ. ദുഃഖങ്ങൾ നിറഞ്ഞ ലെബനൻ അവസ്ഥയാണ് നാടകത്തിന് ആധാരം എന്ന് അലി ചഹ്രോർ പറയുന്നു. അറബ് നാടൻ പാട്ടുകളുടെ സമാഹാരമാണ് നാടകത്തിൽ സംഗീതമായി ഉപയോഗിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. …

ലോകത്തിലെ മുഴുവൻ അമ്മമാരുടെയും വിലാപമാണ് ടോൾഡ് ബൈ മൈ മദർ: അലി ചഹ്രോർ Read More »

WATCH VIDEO…. ഇറ്റ്‌ഫോക്കിലെ നാടകാനുഭവങ്ങള്‍ പഠിക്കാന്‍ അട്ടപ്പാടിയില്‍ നിന്ന് കാടിന്റെ മക്കളുമെത്തി

തൃശൂര്‍: മുളങ്കുന്നത്തുകാവിലെ കിലയില്‍ ദേശീയ സ്ത്രീ നാടക ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ അട്ടപ്പാടി ആദിവാസി ഊരിലെ കാടിന്റെ മക്കള്‍ക്ക് ഇറ്റ്‌ഫോക്ക് വിസ്മയാനുഭവമായി. സൈലന്റ്‌വാലിക്ക് സമീപം അട്ടപ്പാടി ചിണ്ടക്കി ഫസ്റ്റ് സൈറ്റ് എന്ന  ഊരിലെ കെ.വിജയ, കെ.പുഷ്പ എന്നിവര്‍ പ്രത്യേക അതിഥികളായാണ് പഠനക്കളരിയുടെ ഭാഗമായി ഇറ്റ്‌ഫോക്കിനെത്തിയത്.തപ്പും, തകിലും ഉള്‍പ്പെടെയുള്ള തുകല്‍വാദ്യങ്ങളുമായി ആദിവാസി തെരുവുകളില്‍ നൃത്തനാടകങ്ങള്‍ മാത്രം നടത്തി മാത്രമാണ് തങ്ങള്‍ക്ക് പരിചയമെന്ന് അവര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിനൊപ്പം പങ്കെടുത്തതിന്റെ ആഹ്ലാദത്തിനിടയിലാണ് കിലയില്‍ പങ്കെടുക്കാനുള്ള …

WATCH VIDEO…. ഇറ്റ്‌ഫോക്കിലെ നാടകാനുഭവങ്ങള്‍ പഠിക്കാന്‍ അട്ടപ്പാടിയില്‍ നിന്ന് കാടിന്റെ മക്കളുമെത്തി Read More »

WATCH VIDEO….. നാടകമേഖല തളര്‍ച്ചയിലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍

തൃശൂര്‍: മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന ജൈവകലയാണ് നാടകമെന്ന് സംഗീത നാടക അക്കാദമി ഭരണസമിതി അംഗം കൂടിയായ നടന്‍ സന്തോഷ് കീഴാറ്റൂര്‍. നാടകകല മന്ദീഭവിച്ചിരിക്കുകയാണ്. അമച്വര്‍ നാടകസംഘങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പുതുതലമുറ വേറെ മേഖലകളിലേക്ക് പോകുന്നു. ലഹരിവലയിലാണിന്ന് യുവതലമുറ. അവരെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരണം. നാടകങ്ങള്‍ കൂടുതല്‍ ജനകീയമാക്കണം.ഇന്ത്യയില്‍ തന്നെ ഇത്രയും ബൃഹത്തായൊരു നാടകോത്സവം നമ്മുടെ കൊച്ചുകേരളത്തില്‍ മാത്രമേ സാധ്യമാകുന്നുള്ളൂ. ഇന്ത്യയിലെ പേരുകേട്ട പല നാടക സംഘങ്ങളും പിരിച്ചുവിട്ടുകഴിഞ്ഞു. നാടകോത്സവങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ഇറ്റ്‌ഫോക്ക് നാടകോത്സവത്തെ പ്രസക്തമാക്കുന്നത്് മാനവികത ഒന്നിക്കണമെന്ന മുദ്രാവാക്യമാണ്. …

WATCH VIDEO….. നാടകമേഖല തളര്‍ച്ചയിലെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ Read More »

WATCH VIDEO…. ഡി.ജെയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ നിരാശ; നടന്നത് നഗ്നനൃത്തം അല്ലെന്നും മല്ലികാ സാരാഭായ്

തൃശൂര്‍: ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ‘നിള’ കലാ, സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച്  കലാ, സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് നടത്തിയ ഡി.ജെ.പാര്‍ട്ടിക്ക് പിന്തുണയുമായി കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല ചാന്‍സലര്‍ ഡോ.മല്ലികാ സാരാഭായി. ചടങ്ങിന് ഉണ്ടായിരുന്നെങ്കില്‍ താനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കുമായിരുന്നുവെന്നു തൃശൂര്‍ പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ അവര്‍ വ്യക്തമാക്കി.  കലാമണ്ഡലത്തിൽ നടന്നത് നഗ്നതനൃത്തം അല്ലെന്നും പറഞ്ഞുകൊണ്ടാണ് അവർ ഡി ജെയെന്നും പറഞ്ഞുകൊണ്ടാണ് വിവാദ പരിപാടിയെ അവർ ന്യായീകരിച്ചത്. ആളുകൾ എഴുന്നേറ്റ് അവരുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ നിർത്താൻ ചെയ്യുന്നതിൽ …

WATCH VIDEO…. ഡി.ജെയിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ നിരാശ; നടന്നത് നഗ്നനൃത്തം അല്ലെന്നും മല്ലികാ സാരാഭായ് Read More »

WATCH VIDEO…. അരങ്ങില്‍ കാര്‍ഷിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ആര്‍ട്ടിക്

തൃശൂര്‍:  കെ ആര്‍ രമേഷ് സംവിധാനം ചെയ്ത ആര്‍ട്ടിക  ഫാവോസ് തീയേറ്ററില്‍ കാണികള്‍ക്ക് നവ്യാനുഭവമായി. കാര്‍ഷിക ജീവിതത്തിന്റെ വ്യഥകളും, ദുരിതങ്ങളുമാണ് ആര്‍ട്ടിക്കിന്റെ ഇതിവൃത്തം. കുട്ടനാടന്‍ കര്‍ഷകന്റെ അബോധമനസ്സിലെ ചിന്താശകലങ്ങളിലൂടെയുള്ള യാത്രയാണിത്. ഓര്‍മകളുടെ ലോകത്തില്‍ നിന്ന്  ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ദുരന്തകാഴ്ചകളിലേക്ക് നീങ്ങുന്നതാണ് നാടകത്തിന്റെ അന്ത്യം.ഫാവോസ് വീണ്ടും ഉണർന്നു : മൂന്നാം ദിനവും നിറഞ്ഞ സദസ് ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥമുള്ള  കത്തിയെരിഞ്ഞ പഴയ കൂത്തമ്പലമായ ഫാവോസ് ( FAOS) തീയേറ്റർ   പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ്   ആർട്ടിക് …

WATCH VIDEO…. അരങ്ങില്‍ കാര്‍ഷിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ആര്‍ട്ടിക് Read More »

WATCH VIDEO… ഇറ്റ്‌ഫോക്കിന്റെ കാഴ്ചകളില്‍ മനം നിറഞ്ഞ്ഗായകന്‍ മത്തായി സുനിലും കൂട്ടുകാരും

തൃശൂര്‍: കുമ്മട്ടിപ്പാടത്തിലെ ഹിറ്റ് ഗാനമായ അക്കാണും മാമലയെല്ലാം എന്ന നാടന്‍ ഗാനം ആലപിച്ച് സംഗീതപ്രേമികളുടെ ഇഷ്ടഗായകനായി മാറിയ മത്തായി സുനില്‍ ഇറ്റ്‌ഫോക്കിലെ ശ്രദ്ധേയസാന്നിധ്യമായി. സുഹൃത്തായ  രമേശിന്റെ നാടകമായ ആര്‍ട്ടിക് കാണാനും ഇറ്റ്‌ഫോക്കിനെക്കുറിച്ച് കൂടുതലറിയാനുമാണ് ശാസ്താംകോട്ടയില്‍ നിന്ന് മത്തായി സുനിലും കൂട്ടുകാരും സാംസ്‌കാരിക നഗരിയിലെത്തിയത്.പുതുതലമുറയെ നാടകങ്ങളിലേക്ക് അടുപ്പിക്കാന്‍ ഇറ്റ്‌ഫോക്കിന് കഴിയുന്നുണ്ടെന്നും, താന്‍ നാടകകലാകാരന്‍ കൂടിയാണെന്നും മത്തായി സുനില്‍ പറഞ്ഞു. ഫോക് മ്യൂസിക് രംഗത്തേക്കുള്ള ആകര്‍ഷിച്ചത് കുട്ടപ്പന്‍മാഷിന്റെ സ്വാധീനഫലമാണെന്നും സുനില്‍ പറഞ്ഞു. ശാസ്താം കോട്ടയിലെ  പാട്ടുപുര എന്ന ട്രൂപ്പിന്റെ മുഖ്യസാരഥികൂടിയാണ് …

WATCH VIDEO… ഇറ്റ്‌ഫോക്കിന്റെ കാഴ്ചകളില്‍ മനം നിറഞ്ഞ്ഗായകന്‍ മത്തായി സുനിലും കൂട്ടുകാരും Read More »

WATCH VIDEO…. വര്‍ത്തമാനകാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകളുമായി കെ.എസ്.പ്രതാപന്റെ നാടകം

തൃശൂര്‍: ഇറ്റ്‌ഫോക്കില്‍ മലയാളനാടകത്തിന്റെ മഹത്വം തെളിയിച്ച കെ.എസ്.പ്രതാപന്റെ  ‘നിലവിളികള്‍ മര്‍മ്മരങ്ങള്‍ ആക്രോശങ്ങള്‍’ പ്രേക്ഷകരുടെ മനം നിറച്ചു. നാടകകലയുടെ മര്‍മ്മമറിയുന്ന കലാകാരന്‍ കെ. എസ് .പ്രതാപനാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വിച്ചത്.   മധ്യതിരുവിതാംകൂറിലെ ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ ആന്തരിക സംഘര്‍ഷങ്ങളുടെ ആവിഷ്‌ക്കാരമാണിത്.  ഇന്ത്യന്‍ അടിയന്തരാവസ്ഥ കാലഘട്ട പശ്ചാത്തലത്തില്‍ അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് നാടകം. സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ എന്നിവരുടെ അഭിനയമികവ് നാടകത്തിന് മാറ്റുകൂട്ടി. ഇഗ്‌മാർ ബര്‍ഗ്മാന്റെ ക്രൈസ് ആന്‍ഡ് വിസ്‌പേഴ്‌സ്, സി .ജെ.തോമസിന്റെ അവന്‍ വീണ്ടും വരുന്നു, …

WATCH VIDEO…. വര്‍ത്തമാനകാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകളുമായി കെ.എസ്.പ്രതാപന്റെ നാടകം Read More »

WATCH VIDEO….. ഇന്ത്യൻ സംഗീതത്തിൻ്റെ മനുഷ്യ മുഖമായി സുസ്മിത് ബോസ്

തൃശൂർ: നിങ്ങളുടെ ദുഃഖം എൻ്റേതാണെങ്കിൽ അത് ലോകത്തിൻ്റേതുമാണ് എന്ന് പാടുന്ന ഗായകനാണ് സുസ്മിത് ബോസ്. ഇക്കാലവും മാറും. മഹാദുരന്തങ്ങൾക്കു ശേഷവും പുതിയ വസന്തമെത്തും എന്നാണ് അദ്ദേഹം പാടുന്നത്. പതിമൂന്നാമത് ഇറ്റ്ഫോക്കിന്റെ രണ്ടാം ദിനത്തിൽ റീജിയണൽ തിയറ്ററിന്റെ മുറ്റത്ത്‌ അലയടിച്ച സുസ്മിത് ബോസിന്റെ ശബ്ദം ഇന്ത്യൻ സംഗീതത്തിൻ്റെ മനുഷ്യാവകാശ മുഖമായി. ജനാധിപത്യവും അന്തസുമാണ് ശരി. മനുഷ്യാവകാശവും സമാധാനവുമുള്ള ലോകമാണ് നമുക്കു വേണ്ടത് എന്നും അദ്ദേഹം പാടുന്നു.ലോകം മാറുന്നത് ആർക്കു വേണ്ടിയാണെന്ന്  സുസ്മിത് ബോസ് ചോദിക്കുന്നു. സകല ജീവജാലങ്ങൾക്കായി ലോകം മാറുമ്പോൾ …

WATCH VIDEO….. ഇന്ത്യൻ സംഗീതത്തിൻ്റെ മനുഷ്യ മുഖമായി സുസ്മിത് ബോസ് Read More »

സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം:  പുല്ലാങ്കുഴലില്‍ പോട്ടോര്‍ ഭവന്‍സിലെ നവനീത് കൃഷ്ണയ്ക്ക് പുരസ്‌കാരം

തൃശൂര്‍:  മുത്തച്ഛന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലും പതറാതെ സി.ബി.എസ.്ഇ സംസ്ഥാന  കലോത്സവത്തിനെത്തിയ നവനീത് കൃഷ്ണയ്ക്ക് പുല്ലാംകുഴലില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം. പോട്ടോര്‍ മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിറിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നവനീത് കൃഷ്ണ.   വാഴക്കുളം കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂളിലായിരുന്നു സംസ്ഥാന കലോത്സവം.  കല്യാണി രാഗത്തില്‍ നിധിച്ചാല സുഖമാ എന്ന കീര്‍ത്തനമാണ് വായിച്ചത് . സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ പുല്ലാംകുഴലില്‍  നവനീതിന് ഒന്നാം സ്ഥാനമായിരുന്നു ഗുരു പാലുവായ് മുരളീധരന്റെ കീഴിലാണ് നവനീത് പുല്ലാങ്കുഴല്‍ അഭ്യസിക്കുന്നത്.

അഴീക്കോടിന്റെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തെ ജാഗരൂകരാക്കി: ഡോ.സുനില്‍.പി.ഇളയിടം Watch Video

#WatchNKVideo here തൃശൂര്‍: ആധുനിക സാമൂഹിക ജീവിതത്തില്‍ സാഹിത്യത്തെ സാമൂഹിക വിമര്‍ശനത്തിനും, അതുവഴി സാംസ്‌കാരിക നവോത്ഥാനത്തിനും ഉപയോഗപ്പെടുത്തിയ അവസാന ധൈഷണിക വ്യക്തിത്വമായിരുന്നു സുകുമാര്‍ അഴീക്കോടെന്ന്് ഡോ.സനില്‍.പി.ഇളയിടം അഭിപ്രായപ്പെട്ടു. ‘സാഹിത്യവും ചരിത്രവും’ എന്ന പൊതുശീര്‍ഷകത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക മൂല്യബോധത്തെ ഉണര്‍ത്താനും, സാഹിത്യകൃതികള്‍ക്ക് സാമൂഹികജീവിതത്തില്‍  കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതിനും കുട്ടികൃഷ്ണമാരാരും, ഡോ.മുണ്ടശ്ശേരിയും അടക്കമുള്ള സാഹിത്യവിമര്‍ശകര്‍ ശ്രമിച്ചിരുന്നു. മുണ്ടശ്ശേരി മാസ്റ്ററുടെ സാഹിത്യപ്രസംഗങ്ങള്‍ കാലത്തിനോട് സംവദിക്കുന്നവയായിരുന്നുവെന്നും അദ്ദേഹം …

അഴീക്കോടിന്റെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തെ ജാഗരൂകരാക്കി: ഡോ.സുനില്‍.പി.ഇളയിടം Watch Video Read More »

WATCH VIDEO …. ആനച്ചന്തത്തിന്റെ അഴകളവുകളുമായി 11 അടിയില്‍ ഗുരുവായൂര്‍ വലിയകേശവന്റെ ശില്‍പം

WATCH GURUVAYUR KESAVAN SCULPTURE VIDEO HERE…. തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊമ്പനായിരുന്ന ഗുരുവായൂര്‍ വലിയകേശവന്റെ പൂര്‍ണകായ പ്രതിമയുടെ നിര്‍മാണം  പൂരനഗരിയി്ല്‍ പൂര്‍ത്തിയായി.  വ്രതനിഷ്ഠയോടെ എട്ടുമാസത്തോളമെടുത്താണ് യുവകലാകാരന്‍ സോമനാഥ് എടക്കളത്തൂര്‍ 11 അടി ഉയരവും 15 അടി നീളവുമുള്ള ഗുരുവായൂര്‍ വലിയ കേശവന്റെ കമനീയ ശില്‍പം നിര്‍മ്മിച്ചത്. ഗുരുവായൂരപ്പന്റെ ആനത്തറവാടായ പുന്നത്തൂര്‍കോട്ടയില്‍ വലത് അമരം (വലത് പിന്‍കാല്‍) അല്‍പം മടക്കി, വണ്ണത്തിലുള്ള തുമ്പിക്കൈയാട്ടി, കുസൃതിക്കണ്ണുകളോടെ ശാന്തസ്വരൂപനായി നില്‍ക്കുന്ന വലിയകേശവനെ അതേരൂപത്തില്‍ ശില്‍പമാക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് …

WATCH VIDEO …. ആനച്ചന്തത്തിന്റെ അഴകളവുകളുമായി 11 അടിയില്‍ ഗുരുവായൂര്‍ വലിയകേശവന്റെ ശില്‍പം Read More »

അഴീക്കോടിന്റെ സ്മാരകത്തിനോട് എന്തിന് ഈ അവഗണന?

അഴീക്കോട് വിചാര വേദി പ്രവർത്തകരും മറ്റ് സാംസ്കാരിക പ്രവർത്തകരും തൃശ്ശൂർ സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി തൃശൂർ: ജീവിച്ചിരിക്കുമ്പോൾ  അഴീക്കോടിനെ ഇല്ലാതാക്കാൻ ശ്രമിച്ചവർ മരിച്ചിട്ടും അദ്ദേഹത്തെ ഭയക്കുന്നതായി പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. അഴീക്കോട് സ്മാരകത്തോടുള്ള കേരള സാഹിത്യ അക്കാദമിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഴീക്കോട് വിചാര വേദിയും തൃശ്ശൂരിന്റെ സാംസ്ക്കാരലോചനവും ചേർന്ന് സാഹിത്യ അക്കാദമിക്കു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .  അഴീക്കോട് സ്മാരക വസതി നിർമ്മാണത്തിൽ സാംസ്കാരിക വകുപ്പ് …

അഴീക്കോടിന്റെ സ്മാരകത്തിനോട് എന്തിന് ഈ അവഗണന? Read More »

‘വാക്കിനെ സമൂഹത്തിൻെറ ചികിത്സക്കായി ഉപയോഗിച്ച ഭിഷഗ്വരനായിരുന്നുസുകുമാർ അഴീക്കോട് ‘

വാക്ക്  ഔഷധമാണ്.  വാക്കിനെ സമൂഹത്തിൻെറ ചികിത്സക്കായി ഉപയോഗിച്ച ഭിഷഗ്വരനായിരുന്നു സുകുമാർ അഴീക്കോട്  തൃശൂർ: വാക്കിനെ മഹത്തായ ആശയമാക്കി, എന്നാൽ  ലളിതമായി അഴീക്കോട്  മാഷ് നടത്തിയ പ്രസംഗങ്ങൾ കൊടുങ്കാറ്റായി തത്വവിചാരങ്ങളുടെ കൊടുങ്കാറ്റായി മാറിയെന്ന് എം.പിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം. പി അബ്ദു സമദ് സമദാനി. അഴീക്കോടിന്റെ പ്രസംഗങ്ങൾ  അധികാരത്തിൻെറ വലിയ കുംഭഗോപുരങ്ങളെപ്പോലും പലപ്പോഴും വിറകൊള്ളിച്ചു. എവിടെയൊക്കെ അസമത്വമുണ്ടോ , അനീതിയുണ്ടോ അവിടെയെല്ലാം ആ കൊടുങ്കാറ്റ് ആഞ്ഞുവീശി. വേദികളിൽ നിന്ന് വേദികളിലേക്ക് ( ഒരു ദിവസം ആറെന്ന കണക്കിൽ അത് മാഷുടെ റെക്കോർഡുമായി …

‘വാക്കിനെ സമൂഹത്തിൻെറ ചികിത്സക്കായി ഉപയോഗിച്ച ഭിഷഗ്വരനായിരുന്നുസുകുമാർ അഴീക്കോട് ‘ Read More »

പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരം പ്രശസ്ത തിമില വാദകന്‍ കേളത്ത് കുട്ടപ്പമാരക്ക്

തൃശൂര്‍: പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത തിമില വാദകന്‍ കേളത്ത് കുട്ടപ്പമാരാരെ തിരഞ്ഞെടുത്തു. പൂരപ്രേമിസംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവായ പ്രൊഫ.എം.മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാസ്റ്ററുടെ ചരമവാര്‍ഷിക ദിനമായ 28ന് സമ്മാനിക്കും. 25,000 രൂപയും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രൊഫ.ടി.എന്‍.കൃഷ്ണന്‍ നമ്പ്യാര്‍, ശ്രീവല്‍സന്‍.എസ്.കുറുപ്പാള്‍, നന്ദന്‍ വാകയില്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയസമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ ജിതിന്‍ ജോയല്‍ ജോബിക്ക്10,000 രൂപയും, ഫലകവും അടങ്ങിയ …

പൂരപ്രേമിസംഘത്തിന്റെ പ്രൊഫ.എം.മാധവന്‍കുട്ടി സ്മാരക പുരസ്‌കാരം പ്രശസ്ത തിമില വാദകന്‍ കേളത്ത് കുട്ടപ്പമാരക്ക് Read More »