Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

malayalam

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ

കൊച്ചി: തന്റെ എറ്റവും പുതിയ ചിത്രമായ ജയസൂര്യ നായകനായ ‘ ഈശോ’യുടെ  വിവാദ ടാഗ് ലൈൻ ‘നോട്ട് ഫ്രം ബൈബിൾ’ ഒഴിവാക്കുമെന്ന് സംവിധായകനും നടനും ഗായകനുമായ നാദിർഷ.  ‘ഈശോ’ എന്ന പേര് നൽകി ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈൻ നല്കിയത് ക്രിസ്ത്യൻ പുരോഹിതരിൽ നിന്നും വിശ്വാസികളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈശോയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്ന് തോന്നും വിധം തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ടാഗ് ലൈൻ ആണ് സിനിമയുടെ റിലീസ് ചെയ്ത …

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ Read More »

കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തുമിഠായിത്തെരുവില്‍ സംഘര്‍ഷം

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍  കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതില്‍ എതിര്‍പ്പുമായി കോഴിക്കോട്ടെ വ്യാപാരികള്‍.. നഗരത്തില്‍ തിരക്കേറിയ മിഠായിത്തെരുവിലായിരുന്നു രാവിലെ വ്യാപാരികളുടെ പ്രതിഷേധം. കടകള്‍ തുറക്കുന്നത് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.  യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി കടകള്‍ തുറക്കാനുളള സാഹചര്യം ഒരുക്കണമെന്ന്് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ ആവശ്യപ്പെട്ടു  Photo Credit: Facebook