ബെല്‍ജിയത്തെ തോല്‍പിച്ച് സ്‌പെയിന്‍ സെമിയില്‍
ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആവേശജനകമായ മത്സരത്തില്‍ ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍ സെമിഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. സെമി ഫൈനലില്‍ യൂറേപ്യന്‍ കരുത്തരായ ഫ്രാന്‍സാണ് സ്‌പെയിനിനെ കാത്തിരിക്കുന്ന എതിരാളികള്‍. പകരക്കാരനായി ഇറങ്ങി നിര്‍ണായക ഗോള്‍ നേടിയ മിഖായേല്‍ മെറിനോയാണ് വിജയതാരം.












