Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

automobiles

കൊച്ചി ടിവിഎസ് ഐക്യൂബ്  സ്കൂട്ടറുകളുടെ  വില പുതുക്കി നിശ്ചയിച്ചു

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ഫെയിം  രണ്ട്  സബ്സിഡിയുടെ പുനരവലോകനത്തിന്‍റെ ഭാഗമായി ഐക്യൂബ് സ്കൂട്ടറുകളുടെ വില പുതുക്കി നിശ്ചയിച്ചു. സബ്സിഡി ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്നുള്ള മുഴുവന്‍ ഭാരവും ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെയാണ് ടിവിഎസ് പുതിയ വില പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസിന്‍റെ ഉപഭോക്തൃ കേന്ദ്രീകൃതമായ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി സൊലൂഷന്‍സ് അനുസൃതമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. 2023 മെയ് 20 വരെ ടിവിഎസ് ഐക്യൂബ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഫെയിം രണ്ട് സബ്സിഡി പുനരവലോകനത്തിന് ശേഷമുള്ള ചെലവ് ഭാരം ലഘൂകരിക്കുന്നതിന് കമ്പനി ഒരു ലോയല്‍റ്റി ബെനിഫിറ്റ് പ്രോഗ്രാം ലഭ്യമാക്കും. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് 2023 ജൂണ്‍ ഒന്ന് മുതല്‍ വാഹനം ബുക്ക് ചെയ്യുമ്പോള്‍ ഫെയിം രണ്ട് പുനരവലോകനത്തിന്‍റെ പൂര്‍ണ ഭാരം വഹിക്കാതെ തന്നെ പുതിയ വിലയില്‍ വാഹനം സ്വന്തമാക്കാനും കഴിയും. 2023 ജൂണ്‍ 1 മുതല്‍  വിവിധ മോഡലുകള്‍ക്ക് അനുസൃതമായി 17,000 മുതല്‍ 22,000 രൂപയുടെ വരെ  വര്‍ധനവാണ്  ടിവിഎസ് ഐക്യൂബിനുണ്ടാവുക. 2023 മെയ് 20ന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്ത  ഉപഭോക്താക്കള്‍ക്ക് അധിക ലോയല്‍റ്റി ആനുകൂല്യവും നല്‍കും. 2023 മെയ് 20 വരെ നടത്തിയ ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,42,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,55,426 രൂപയുമാണ് കൊച്ചി ഓണ്‍-റോഡ് വില. 2023 മെയ് 21 മുതലുള്ള   ടിവിഎസ് ഐക്യൂബ് ബുക്കിങിന് 1,49,433 രൂപയും,  ടിവിഎസ് ഐക്യൂബ് എസിന് 1,64,866 രൂപയുമാണ്  കൊച്ചി ഓണ്‍-റോഡ് വില.ടിവിഎസ് ഐക്യൂബ് കഴിഞ്ഞ സാമ്പത്തിക  വര്‍ഷത്തില്‍  സ്കൂട്ടറുകളുടെ  ശ്രേണിയില്‍ 1,00,000 യൂണിറ്റുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല്  രേഖപ്പെടുത്തിയെന്നും,  സന്തുഷ്ടരായ ഉപഭോക്താക്കളുടെ ശക്തമായ അടിത്തറയുടെ  തെളിവാണിതെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് മനു സക്സേന പറഞ്ഞു.

ഹോണ്ട ഒബിഡി2 മാനദണ്ഡ പ്രകാരമുള്ള 2023 യൂണികോണ്‍ അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 യൂണികോണ്‍ പുറത്തിറക്കി. മികച്ച പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന ബിഎസ് 6 160 സിസി പിജിഎം-എഫ്ഐ എഞ്ചിന്‍ കരുത്തേകുന്ന  പുതിയ മോഡലില്‍ ചെറിയ സ്റ്റോപ്പുകളില്‍ സൗകര്യത്തിനായി എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച് സൗകര്യമുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, (187 എംഎം) നീളമുള്ള വീല്‍ബേസും  (1335 എംഎം)  സുസ്ഥിരമായ യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 715 എംഎം നീളമുള്ള സീറ്റാണ് പുതിയ യൂണികോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. ആന്‍റി ബ്രേക്ക് സിസ്റ്റവുമുണ്ട്.ക്രോം ഗാര്‍ണിഷ് ഉള്ള ഫ്രണ്ട് കൗള്‍, ത്രീഡി വിങ് മാര്‍ക്ക്, സൈഡ് കവറിലുള്ള ക്രോം സ്ട്രോക്ക്, സിഗ്നേച്ചര്‍ ടെയില്‍ ലാമ്പ് എന്നിവ വാഹനത്തിന് കൂടുതല്‍ അഴകും പ്രീമിയം ലുക്കും നല്‍കും. പത്ത് വര്‍ഷത്തെ പ്രത്യേക വാറന്‍റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്‍റി) ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. രണ്ടു ദശാബ്ദക്കാലമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍  യാത്രക്കാര്‍ക്കിട യില്‍ യൂണികോണ്‍ ഒരു ഇഷ്ട ബ്രാൻഡായി തുടരുകയാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ സുത്സുമു ഒടാനി പറഞ്ഞു. ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കരുത്ത്, കാര്യക്ഷമത, സുഖസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത സ്റ്റൈല്‍, ഡിസൈന്‍, പവര്‍, അഡ്വാന്‍സ്ഡ് എര്‍ഗണോമിക്സ് എന്നിവയിലൂടെ ഹോണ്ട യൂണികോണ്‍ തങ്ങളുടെ സെഗ്മെന്‍റില്‍ എല്ലായ്‌പ്പോഴും  ട്രെന്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.പേള്‍ ഇഗ്നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേള്‍ സൈറണ്‍ ബ്ലൂ എന്നിങ്ങനെ നാല് നിറഭേദങ്ങളില്‍ പുതിയ 2023 യൂണികോണ്‍ ലഭിക്കും. 1,09,800 രൂപയാണ് (ഡല്‍ഹി എക്സ്ഷോറൂം) പ്രാരംഭ വില.

കേരള ‘വണ്ടി ‘ അന്താരാഷ്ട്ര വേദിയിൽ; ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തത് മാലിന്യ വസ്തുക്കളിൽ നിന്ന്

നിർമ്മാണം മാലിന്യങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്ത വസ്തുക്കൾ  ഉപയോഗിച്ച് തിരുവനന്തപുരം: ജില്ലയിലെ ബാർട്ടൻ ഹിൽ  ഗവൺമെന്റ്  എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ രാജ്യാന്തര എനർജി കാര്യക്ഷമത മത്സരമായ ഷെൽ ഇക്കോ മാരത്തണിന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന  മുൻനിര ഓട്ടോമൊട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദേശത്തോടെയുമാണ് വിദ്യാർഥികൾ ഇലക്ട്രിക് കാർ വികസിപ്പിച്ചത്. കേരള സർക്കാരിന്റെ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും(ASAP) ഈ പദ്ധതിയെ പിന്തുണച്ചിട്ടുണ്ട്.  2022 ഒക്‌ടോബർ …

കേരള ‘വണ്ടി ‘ അന്താരാഷ്ട്ര വേദിയിൽ; ഇലക്ട്രിക് കാർ വികസിപ്പിച്ചെടുത്തത് മാലിന്യ വസ്തുക്കളിൽ നിന്ന് Read More »

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വില പ്രഖ്യാപിച്ചു: 15.11ലക്ഷം മുതൽ

കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡർ വാഹനങ്ങളുടെ വിലകൾ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതൽ 18,99,000 രൂപ വരെയാണ് ആദ്യ നാല് ഗ്രേഡ് വാഹനങ്ങളുടെ വില. വി ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ്    18,99,000 രൂപ, ജി ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ്    17,49,000 രൂപ, എസ് ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ്    15,11,000 രൂപ, വി എടി 2 ഡബ്ള്യുഡി നിയോ ഡ്രൈവ്    17,09,000 രൂപ എന്നിങ്ങനെയാണ് വിവിധ വേര്യന്റുകളുടെ …

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വില പ്രഖ്യാപിച്ചു: 15.11ലക്ഷം മുതൽ Read More »

ന്യൂ ജെൻ വേണ്ടി ബൂം മോട്ടോര്‍സിന്റെ  കോര്‍ബറ്റ് ഇലക്ട്രിക് ബൈക്ക് വിപണിയില്‍

ഇലക്ട്രിക് ബൈക്ക് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത.് ഏത് കാലാവസ്ഥയിലും രാജ്യത്തെ ഏത് തരത്തിലുള്ള റോഡുകളിലും ഓടാന്‍ ഈ വാഹനം പ്രാപ്തമാണെന്ന് ബൂം മോട്ടോഴ്സ് അധികൃതര്‍ അവകാശപ്പെടുന്നു. വേല്‍ ബ്ലൂ, ബീറ്റില്‍ റെഡ്, മാന്റിസ് ഗ്രീന്‍, പാന്തര്‍ ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് കമ്പനി ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. 200 കിലോ വരെ ഭാരം വഹിക്കാനും ഈ ബൈക്കിന് കഴിയും. പുതിയ കോര്‍ബറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന് 89,999 രൂപയാണ് വില. കോര്‍ബറ്റ് 14, കോര്‍ബറ്റ് 14 എക്സ് …

ന്യൂ ജെൻ വേണ്ടി ബൂം മോട്ടോര്‍സിന്റെ  കോര്‍ബറ്റ് ഇലക്ട്രിക് ബൈക്ക് വിപണിയില്‍ Read More »