Newsskerala

Local News

കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളം എയിംസ് അര്‍ഹിക്കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. എല്ലാവര്‍ക്കും മുന്‍ നിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാകില്ല. കേരളത്തില്‍ …

കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം Read More »

തൃശൂരിലടക്കം 3 ജില്ലകളിലെ സഹകരണബാങ്കുകളില്‍ ഇഡി റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന. തൃശൂര്‍, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. തൃശൂരില്‍ അഞ്ചിടങ്ങളിലാണ് ഇ.ഡി സംഘം പരിശോധന നടത്തുന്നത്. കൂടാതെ  അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നാല് കേന്ദ്രങ്ങളിലും റെയ്ഡ് …

തൃശൂരിലടക്കം 3 ജില്ലകളിലെ സഹകരണബാങ്കുകളില്‍ ഇഡി റെയ്ഡ് Read More »

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭര്‍ത്താവ്

കൊച്ചി: കളമശ്ശേരിയില്‍ കൂട്ടബലാത്സംഗം നേരിട്ട യുവതി ആരെയും തിരിച്ചറിയാത്ത നിലയില്‍ ഗുരുതരാവസ്ഥയിലെന്ന് ഭര്‍ത്താവ്. ഭാര്യ നേരിട്ടത് ക്രൂരമായ പീഡനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞു. താന്‍ വീട്ടില്‍ വരുമ്പോള്‍ യുവതി എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഐസ് ക്രീമിലാണ് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയത്. നാലില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. യുവതി കടുത്ത ട്രോമയിലാണെന്നും ഭര്‍ത്താവ് പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി സുപ്രീംകോടതി. ജിത ഭാസ്‌കര്‍, ശ്രീലത എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവര്‍. നേരത്തെ മറ്റൊരു കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്‍. സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്‍. സുനില്‍ കുമാര്‍.

കോഴഞ്ചേരിയില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിന്‍ഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതി കീഴൂകര സ്വദേശി ജിത്തു പിടിയിലായി. കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തും ദിന്‍ഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. പിന്നാലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ദിന്‍ഷയെ കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകള്‍ ദിന്‍ഷയുടെ ശരീരത്തിലുണ്ടെന്നാണ് വിവരം.

റേഷൻ കാർഡിലെ വിവരങ്ങൾ പുതുക്കണം; ഇ.കെ.വൈ.സി പൂർത്തിയാക്കാൻ നിർദ്ദേശം

റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ട അംഗങ്ങളെ എത്രയും വേഗം നീക്കം ചെയ്യുന്നതിനും, പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകൾ മാറ്റി പുതിയ പ്രവർത്തനക്ഷമമായ മൊബൈൽ നമ്പർ ചേർക്കുന്നതിനുമുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം, സിറ്റിസൺ ലോഗിൻ എന്നിവ മുഖേന ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടാതെ, അനർഹമായി കൈവശം വച്ചിട്ടുള്ള മുൻഗണനാ കാർഡുകൾ (എ.എ.വൈ മഞ്ഞ, പി.എച്ച്.എച്ച് പിങ്ക്) എത്രയും വേഗം പൊതുവിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മുൻഗണനാ …

റേഷൻ കാർഡിലെ വിവരങ്ങൾ പുതുക്കണം; ഇ.കെ.വൈ.സി പൂർത്തിയാക്കാൻ നിർദ്ദേശം Read More »

അതിജീവിതകളെ പാലക്കാട് സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി

പാലക്കാട്: പോക്‌സോ കേസിലെ അതിജീവിതകളായ 16 വയസുള്ള രണ്ട് പെണ്‍കുട്ടികളെ പാലക്കാട്ടെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി. സര്‍ക്കാരിന്റെ  മേല്‍നോട്ടത്തില്‍ സ്വകാര്യ ട്രസ്റ്റിന്റെ  ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ കസബ പൊലിസ് അന്വേഷണം നടത്തുകയാണ്. ഇന്നലെ രാത്രിയോടെയാണ് കൊല്ലങ്കോട്, മങ്കര പൊലിസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെ കാണാതായത്.

തൃശൂരില്‍ യുഡിഎഫിന് മേല്‍ക്കൈ

തൃശൂര്‍: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന അഞ്ച് വാര്‍ഡുകളില്‍ മൂന്നിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ചേലക്കര പഞ്ചായത്തില്‍ കുറുമല വാര്‍ഡില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജിത 73 വോട്ടിന് വിജയിച്ചു. ഇതോടെ ചേലക്കര പഞ്ചായത്തില്‍ യുഡിഎഫിന് ഭൂരിപക്ഷമായി. വടക്കാഞ്ചേരി തളി ഡിവിഷനില്‍ യുഡിഎഫിലെ രവീന്ദ്രന്‍ വിജയിച്ചു. തളിക്കുളം ആര്യംപാടം വാര്‍ഡില്‍ എല്‍ഡിഎഫിലെ വിജി കൃഷ്ണഘോഷ് വിജയിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റിയിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് വി.ഒ.പൈലപ്പനാണ് വിജയിച്ചത്.

തമിഴ്നാട്  മുഖ്യമന്ത്രി ജോസഫ് വിജയിനെ കാണാൻ വൻ തിരക്ക്, പത്തിലധികം പേർ കുഴഞ്ഞുവീണു

മധുര : മധുരയിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിനെ കാണാൻ എത്തിയവർക്കിടയിൽ തിക്കും തിരക്കും. സർക്കാർ രാജാജി ആശുപത്രിക്ക് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് പേരിൽ പത്തിലധികം പേർ ബോധരഹിതരായി. കടുത്ത ചൂടും തിരക്കുമാണ് കാരണമെന്ന് ദൃക്സ‌ാക്ഷികൾ പറയുന്നു. മുഖ്യമന്ത്രിയെ നേരിൽ കാണാൻ മണിക്കൂറുകളായി കാത്തുനിന്നവരാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയർമാരും ചേർന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി.ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് വിജയ് മധുരയിൽ എത്തിയത്.

ഓണം ബംബർ ഒന്നാം സമ്മാനം 30 കോടി രൂപ TL 360615 എന്ന നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ്: ഒന്നാം സമ്മാനം 30 കോടി രൂപ TL 360615 എന്ന നമ്പറിന്. കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചത്. ഏജന്റായ അനീഷ് ആണ് ലോട്ടറി വിൽപ്പന നടത്തിയത്.

ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് രാസലഹരി എത്തിച്ചിരുന്ന പ്രധാന വിതരണക്കാരൻ അറസ്റ്റിൽ

വലപ്പാട് : ബംഗളൂരു കേന്ദ്രീകരിച്ച് രാസലഹരി വ്യാപാരം നടത്തി കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരി എത്തിച്ചിരുന്ന അന്തർസംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയെ തൃശ്ശൂർ റൂറൽ പോലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. കാസർഗോഡ് മധൂർ സ്വദേശി ശിവോഹം വീട്ടിൽ വൈശാഖ് (27) ആണ് അറസ്റ്റിലായത്. വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത 20.18 ഗ്രാം MDMA പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് എംഡിഎംഎ എത്തിച്ചുനൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 55,00,000 രൂപ കൈപ്പറ്റി വാഗ്ദാനലംഘനം നടത്തിയ കേസ്ഃ ശാന്തിമഠം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂർ : വില്ല പണിതുനല്‍കാമെന്ന് വാഗ്ദാനം നല്‍കി ബാങ്ക് അക്കൗണ്ട് മുഖേനെ മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷം വില്ലയുടെ പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേസില്‍ പ്രതിയായ ശാന്തിമഠം ബില്‍ഡേഴ്സ് & ഡെവലപ്പേഴ്സിനെ പ്രതിനീധീകരിച്ച് നോര്‍ത്ത് പറവൂര്‍ തെക്കേനാലുവഴി ശാന്തിമഠം വീട്ടില്‍ രാധാകൃഷ്ണന്‍, 75 വയസ്സ് എന്നവരുടെ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.എസ്. ശശികുമാര്‍ ഉത്തരവായി. 2009-10 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിനടുത്തുള്ള …

വില്ല പണിതു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 55,00,000 രൂപ കൈപ്പറ്റി വാഗ്ദാനലംഘനം നടത്തിയ കേസ്ഃ ശാന്തിമഠം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി Read More »

കെ ഗിരീഷ്‌ രചിച്ച ‘രംഗപാഠം – ആർട്ടിസ്റ്റ് സുജാതൻ’ പുസ്‌തകം പ്രകാശനം ചെയ്തു

തൃശൂർ : നാടകവേദിയിൽ അരങ്ങിനു മുന്നിൽ തിളങ്ങുന്നവർക്കപ്പുറം പിന്നണി പ്രവർത്തകരെയും രംഗശിൽപ്പികളെയും ഓർമിക്കേണ്ടതുണ്ടെന്ന് പ്രൊഫ. പി. ഗംഗാധരൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ കെ ഗിരീഷ്‌ രചിച്ച ‘രംഗപാഠം – ആർട്ടിസ്റ്റ് സുജാതൻ’ പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടനവധി പിന്നണി പ്രവർത്തകരുടെ ത്യാഗത്തിലാണ് മലയാള നാടകം വളർന്നത്. രൂപമോ പേരുകളോ രേഖപ്പെടുത്തലുകളോ ഇല്ലാത്ത ഇത്തരം തിരസ്‌കൃത ജന്മങ്ങളാണ് നാടകത്തിന്റെ യഥാർത്ഥ ശക്തി. ആർട്ടിസ്റ്റ് സുജാതന്റെ സാന്നിദ്ധ്യവും ജീവിതവും വാക്കുകകൾക്കതീതമാണെന്നും പി ഗംഗാധരൻ പറഞ്ഞു. നാടകകൃത്ത് ഹേമന്ദ് കുമാറും നടൻ …

കെ ഗിരീഷ്‌ രചിച്ച ‘രംഗപാഠം – ആർട്ടിസ്റ്റ് സുജാതൻ’ പുസ്‌തകം പ്രകാശനം ചെയ്തു Read More »

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ സന്ദർശിച്ച് എൻ.ഹരി

പ തൃശ്ശൂർ: റബർ ബോർഡ് ചെയർമാൻ ശ്രീ. എൻ. ഹരി തൃശ്ശൂർ ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ സന്ദർശിച്ചു. ഏറെ സൗഹൃദപൂർണമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച. വിവിധ സാമൂഹികവും പൊതുതാൽപര്യവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾ ഇരുവരും സൗഹൃദ സംഭാഷണത്തിൽ പങ്കുവെച്ചു. പരസ്പര വിശേഷങ്ങൾ പങ്കിട്ടും ആശംസകൾ നേർന്നും നടന്ന കൂടിക്കാഴ്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഊഷ്മളത നിറഞ്ഞതായിരുന്നു. സഭയും സമൂഹവും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഏറെ സന്തോഷത്തോടെയാണ് ആർച്ച് ബിഷപ്പുമായുള്ള കൂടിക്കാഴ്ച …

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ സന്ദർശിച്ച് എൻ.ഹരി Read More »

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തില്‍ അതൃപ്തി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പരീക്ഷകള്‍, കലാമേളകള്‍, കായികമേളകള്‍ തുടങ്ങി നിരവധി ചുമതലകള്‍ നിര്‍വഹിക്കേണ്ട വകുപ്പാണ് പൊതുവിദ്യാഭ്യാസമെന്നും മറ്റ് വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഡയറക്ടറെ അടിക്കടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെങ്കിലും, ഇത്തരം മാറ്റങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളോ ശ്രമങ്ങളോ നടക്കുന്നില്ലെന്നും …

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാറ്റത്തില്‍ അതൃപ്തി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി Read More »

ഓപ്പറേഷൻ തൂഫാൻ :100 ദിവസം തൃശൂർ സിറ്റി ജില്ലയിൽ 353 കേസുകൾ438 അറസ്റ്റ്

തൃശൂർ : തൂഫാൻ ദി നാർക്കോ ഹണ്ട് 100 ദിവസം പിന്നിടുമ്പോൾ തൃശൂർ സിറ്റി ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൽ നടത്തിയ പരിശോധനകളിൽ വിവിധ സ്റ്റേഷനുകളിലായി രണ്ട് മാസത്തിനുള്ളിൽ 353 കേസുകൾ റെജിസ്റ്റർ ചെയ്തപ്പോൾ 438 പേരെയാണ് അറസ്റ്റു ചെയ്തത്. അതിൽ 41 പേരെ റിമാൻറ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ, 552.57 ഗ്രാം എം ഡി എം എ, 38659.96 ഗ്രാം കഞ്ചാവ്, 314 കഞ്ചാവ് ബീഡി,13 കഞ്ചാവ് ചെടി, 46.17 ഗ്രാം …

ഓപ്പറേഷൻ തൂഫാൻ :100 ദിവസം തൃശൂർ സിറ്റി ജില്ലയിൽ 353 കേസുകൾ438 അറസ്റ്റ് Read More »

ഇ ഡി നീക്കം ലജ്ജാകരം; വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പിണറായി വിജയന്‍

ആലപ്പുഴ: ഇ ഡി നീക്കം ലജ്ജാകരമെന്നും അതിനെ രാഷ്ട്രീപരമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഏതെങ്കിലും തരത്തില്‍ എന്നെ പഴിചാരുക എന്നത് മാത്രമാണ് ഇഡി ലക്ഷ്യമിടുന്നത്. എന്നാല്‍ അതിന് തക്കതായ ഒന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. ആ സാഹചര്യത്തില്‍, തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

വൈദ്യുതി നിയന്ത്രണം നാളെ മുതല്‍ മുന്‍കൂട്ടി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന ഒരു പ്രശ്‌നമല്ലെന്നും ഇത് ദേശീയ തലത്തിലുള്ള പ്രതിസന്ധിയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമ്പോള്‍ അത് ഫീഡര്‍ തലത്തില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. കൃത്യമായ സമയം പറയാന്‍ സാധിച്ചില്ലെങ്കിലും ഏകദേശം സമയം പൊതുജങ്ങളെ അറിയിക്കും

നിവിന്‍പോളി ചിത്രത്തിന്റെ ഷൂട്ടിംഗ്: ടെക്‌നീഷ്യനായ തൃശൂര്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു

കൊച്ചി: നിവിന്‍പോളി സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ ടെക്‌നീഷ്യന് ദാരുണാന്ത്യം. ആലുവ എടയാറില്‍ നടന്ന ഷൂട്ടിംഗിനിടെ ടെക്‌നീഷ്യനായ യുവാവ് ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ കാഞ്ഞാണി സ്വദേശി വിഷ്ണു (32)ആണ് മരിച്ചത്. നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  എടയാറിലെ ഷൂട്ടിംഗിന്റെ  ആദ്യ ദിനമായിരുന്നു ഇന്ന്. ഉച്ച ഭക്ഷണത്തിന്റെ  ഇടവേള സമയത്ത് ലൈറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.