Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചു

കൊച്ചി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കുറച്ചു.  കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം എക്‌സിലൂടെ പ്രഖ്യാപിച്ചത്. നാളെരാവിലെ ആറുമണിമുതല്‍ പുതിയ നിരക്ക് നിലവില്‍വരും. പെട്രോളിനും ഡീസലിനും നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല. ഡല്‍ഹിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 …

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചു Read More »

തൃശൂരില്‍ മുരളീധരന്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍

തൃശ്ശൂരില്‍ ബിജെപിയ്ക്ക് മൂന്നാം സ്ഥാനം മാത്രമെന്ന് കെ.മുരളീധരന്‍; മുരളീധരന്‍ നാളെ തൃശൂരിലെത്തും തൃശൂര്‍:  ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തൃശൂരില്‍ സിറ്റിംഗ് എം.പി ടി.എന്‍.പ്രതാപന് സീറ്റില്ല. പകരം വടകരയിലെ എം.പി കെ.മുരളീധരന്‍ മത്സരിക്കും. വടകരയില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ ്സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും, കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡണ്ടും സിറ്റിംഗ് എം.പിയുമായ കെ.സുധാകരനും മത്സരിക്കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകും.. മറ്റു സീറ്റുകളില്‍ സിറ്റിംഗ് എം.പിമാര്‍ തന്നെ മത്സരിക്കും.   …

തൃശൂരില്‍ മുരളീധരന്‍, വടകരയില്‍ ഷാഫി, ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ Read More »

കോൺഗ്രസിനെ ഞെട്ടിച്ച് പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക്; ചാലക്കുടിയിൽ മത്സരിച്ചേക്കും

മുതിർന്ന നേതാവായ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കുശേഷം ലീഡർ കെ. കരുണാകരന്റെ മകളും ബിജെപിയിലേക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്മജ തൃശ്ശൂരിൽ മത്സരിച്ചിരുന്നു കൊച്ചി:  കെ.പി.സി.സി വൈസ് പ്രസിഡണ്ട് പത്മജാ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക്. പത്മജ നാളെ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബി.ജെ.പി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്കുടി സീറ്റില്‍ ബി.ജെ.പി ടിക്കറ്റില്‍ പത്മജ മത്സരിച്ചേക്കുമെന്നും വാര്‍ത്തയുണ്ട്. രണ്ടു ദിവസമായി പദ്മജ ഡൽഹിയിലാണ്. …

കോൺഗ്രസിനെ ഞെട്ടിച്ച് പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക്; ചാലക്കുടിയിൽ മത്സരിച്ചേക്കും Read More »

13,608 കോടി കടമെടുക്കാന്‍ അനുമതിയായി കേരളത്തിന് ആശ്വസിക്കാം

ഈ സാമ്പത്തിക വർഷം തന്നെ 15,000 കോടി രൂപ കൂടി കടമെടുക്കണമെന്ന് സംസ്ഥാന സർക്കാരിൻറെ ആവശ്യത്തിൽ കേന്ദ്രസർക്കാരുമായി കൂടുതൽ ചർച്ച ചെയ്യാൻ കോടതി നിർദേശിച്ചു കൊച്ചി: നിബന്ധനകള്‍ ഇല്ലാതെ കേരളത്തിന് 13,608 കോടി കടമെടുക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍ നല്‍കിയ കേസിലാണ് നിര്‍ണായക വിധി വന്നത്. അധികമായി 21,000 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യത്തില്‍ കേന്ദ്രവും കേരളവും ആയി ചര്‍ച്ച നടത്താനും സുപ്രീം …

13,608 കോടി കടമെടുക്കാന്‍ അനുമതിയായി കേരളത്തിന് ആശ്വസിക്കാം Read More »

മുൻ വി.സി.ക്കെതിരായ അച്ചടക്ക നടപടി നിലനിൽക്കില്ല; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി

ഡോ. സിസ തോമസിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി കൊച്ചി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാറിന്റെ  ഹര്‍ജി വാദം പോലും കേള്‍ക്കാതെ സുപ്രീംകോടതി തള്ളി. ഗവര്‍ണറും, സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഡോ. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. യു.ജി.സി വ്യവസ്ഥകള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്തായ …

മുൻ വി.സി.ക്കെതിരായ അച്ചടക്ക നടപടി നിലനിൽക്കില്ല; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി Read More »

പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാർത്ഥികൾക്ക് റെക്കോർഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്കൂൾ

കൊച്ചി: കേരളത്തിലെ ബിസിനസ് സ്കൂളുകൾക്കിടയിൽ മികച്ച നേട്ടങ്ങൾ നേടി മുന്നേറുകയാണ് കോഴിക്കോട് ആസ്ഥാനമായ ഐയിമര്‍ ബി സ്കൂൾ. സംസ്ഥാനത്ത് തന്നെ ഇതാദ്യമായി സ്വകാര്യ ബി സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി ശമ്പളത്തിലൂടെ തങ്ങളുടെ വിദ്യാർത്ഥികൾക്ക് ജോലി നേടി കൊടുക്കുക എന്ന നേട്ടമാണ് സ്കൂൾ സമീപകാലത്ത് നേടിയിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ സി ടി സിയാണ് ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുക. രാജ്യത്ത് തന്നെ എം ബി എ ബിരുദധാരികളുടെ ശരാശരി ശമ്പളത്തിനും ഇരട്ടിയാണ് ഈ …

പ്രതിവര്‍ഷം ശരാശരി 9.525 ലക്ഷം രൂപ; വിദ്യാർത്ഥികൾക്ക് റെക്കോർഡ് ശമ്പളം ഉറപ്പാക്കി ഐയിമര്‍ ബി സ്കൂൾ Read More »

തദ്ദേശസ്വയംഭരണ മെമ്പർമാർക്ക് പ്രതിമാസ ശമ്പളം ആനുകൂല്യങ്ങൾ സർക്കാർ പരിഗണനയിൽ

സംസ്ഥാനത്തെ 21, 908 മെമ്പർമാർക്ക് ആനുകൂല്യം ലഭിക്കുക തൃശ്ശൂർ: ജില്ലയിൽ നടന്ന നവകേരള സദസ്സിൽ നേർക്കാഴ്ച(NGO) അസ്സോസിയേഷൻ ഡയറക്ടർ പിബി. സതീഷ് തദ്ദേശസ്വയംഭരണ വകുപ്പ് വാർഡ് മെമ്പർമാർക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർക്കാർ തലത്തിൽ തീരുമാനമെടുക്കുവാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയതായി പരാതിക്കാരനെ അറിയിച്ചു അർഹമായ സർക്കാർ ആനുകൂല്യങ്ങൾ നടപ്പിലാക്കിയാൽ വാർഡ് തലത്തിൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ വിപുലമായ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ തദ്ദേശസ്വയംഭരണ തെരഞ്ഞെടുക്കപ്പെടുന്ന വാർഡ് …

തദ്ദേശസ്വയംഭരണ മെമ്പർമാർക്ക് പ്രതിമാസ ശമ്പളം ആനുകൂല്യങ്ങൾ സർക്കാർ പരിഗണനയിൽ Read More »

സ്വകാര്യ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരള ബജറ്റ് 2024-25; സാമ്പത്തിക ഞെരുക്കം പ്രകടം

ക്ഷേമപെൻഷൻ കുടിശിക തീർക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുന്നതിൽ ബജറ്റിൽ മൗനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിന് നല്ല സാമ്പത്തികശേഷിയുള്ള പൂർവവിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് ബജറ്റിൽ അഭ്യർത്ഥന ക്ഷേമപെൻഷൻ കുടിശിക തീർക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്തുന്നതിൽ ബജറ്റിൽ മൗനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചു; ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല കടമെടുപ്പിലൂടെ വിവാദമായ കിഫ്ബിയെ കുറിച്ച് അധികം പരാമർശങ്ങൾ ഇല്ല കൊച്ചി: സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുള്ള രണ്ടാം ഇടതുസര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ …

സ്വകാര്യ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരള ബജറ്റ് 2024-25; സാമ്പത്തിക ഞെരുക്കം പ്രകടം Read More »

അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമെന്ന് ലീഗ് അധ്യക്ഷന്‍

കൊച്ചി: രാമക്ഷേത്രത്തെ അനുകൂലിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി രംഗത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ലീഗ് അധ്യക്ഷന്റെ മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കും. അയോധ്യയിലെ രാമക്ഷേത്രവും തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന ബാബരി മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുല്‍പറ്റയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലിങ്ങള്‍ കേരളത്തിലാണെന്നും പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി …

അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമെന്ന് ലീഗ് അധ്യക്ഷന്‍ Read More »

കുഴഞ്ഞു വീണ തണ്ണീർ കൊമ്പൻ ചരിഞ്ഞു; മയക്കുവെടിവെച്ച് പിടികൂടിയത് ഇന്നലെ

കൊച്ചി: മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. വയനാട് മാനന്തവാടിയില്‍ വെച്ചാണ് മയക്കുവെടി വെച്ച് ആനയെ പിടികൂടിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ വിട്ടതായിരുന്നു. ഇന്നലെ രാത്രി ബന്ദിപ്പൂരില്‍ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് മുമ്പ് തന്നെ ചരിയുകയായിരുന്നെന്ന് വനം …

കുഴഞ്ഞു വീണ തണ്ണീർ കൊമ്പൻ ചരിഞ്ഞു; മയക്കുവെടിവെച്ച് പിടികൂടിയത് ഇന്നലെ Read More »

എസ്എഫ്‌ഐ കരിങ്കൊടി; കുത്തിയിരിപ്പ് സമരവുമായി ഗവർണർ… കൊല്ലത്ത് നാടകീയ രംഗങ്ങള്‍

ഗവർണർക്ക് Z Plus കാറ്റഗറി കേന്ദ്ര സുരക്ഷ പോലീസിന് ഗവര്‍ണറുടെ ശകാരം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നിയമവ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്നു എന്ന് ഗവർണർ രണ്ടുമണിക്കൂർ നീണ്ടുനിന്ന കുത്തിയിരിപ്പ് പ്രതിഷേധത്തിനൊടുവിൽ ജാമ്യമില്ല വകുപ്പുച്ചേർത്ത് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എഫ്.ഐ.ആർ ഇട്ടതിന്റെ പകർപ്പ് പോലീസ് നൽകിയശേഷം ആരിഫ് മുഹമ്മദ് ഖാൻ സമരം അവസാനിപ്പിച്ചു കച്ചവടം മുടങ്ങിയതിന് മുന്നിലിരുന്ന് കുത്തിയിരിപ്പ് നടത്തിയ കടയുടെ ഉടമസ്ഥന് ആയിരം രൂപ നഷ്ടപരിഹാരം നൽകി ഗവർണർ തിരുവനന്തപുരത്തെപ്പോലെ കൊല്ലത്തും ഇന്ന് എസ്എഫ്ഐക്കാർ വടികൊണ്ട് …

എസ്എഫ്‌ഐ കരിങ്കൊടി; കുത്തിയിരിപ്പ് സമരവുമായി ഗവർണർ… കൊല്ലത്ത് നാടകീയ രംഗങ്ങള്‍ Read More »

പുണ്യമായി പ്രാണപ്രതിഷ്ഠ; ഭാരതമാകെ രാമജപതരംഗം

അയോദ്ധ്യയിൽ രാംലല്ല മിഴിതുറന്നു ; ഇനി രാമോത്സവം കൊച്ചി: രാമജപസാന്ദ്രമായ അയോധ്യയില്‍, നെയ്‌വിളക്കുകളുടെ പ്രഭയില്‍ ബാലരാമന്‍ അഞ്ജനമിഴികള്‍ തുറന്നു. 12.20നായിരുന്നു രാജ്യം കാത്തിരുന്ന പ്രാണപ്രതിഷ്ഠ നടന്നത്. ഭക്തിയുടെ നിറവിലാണിപ്പോള്‍ രാമജന്മഭൂമി. നേരത്തെ തേനും നറുനെയ്യുമൊഴിച്ച  വിഗ്രഹത്തിന്റെ കണ്ണുകള്‍ ചേല ഉപയോഗിച്ചു മറച്ചിരുന്നു. കണ്ണുകള്‍ മൂടിക്കെട്ടിയ ചേല അഴിച്ചുമാറ്റിയ ശേഷമായിരുന്നു സ്വര്‍ണസൂചിയില്‍ അഞ്ജനമെടുത്ത് ബാലരാമന്റെ കണ്ണെഴുതിയത്. മിഴിതുറന്നതോടെ  പൂര്‍ണ ദേവചൈതന്യത്തിന്റെ പ്രഭയിലായി രാമവിഗ്രഹം.  125 ആചാര്യന്മാരാണ് ചടങ്ങുകളുടെ ഭാഗമായത്. കഴിഞ്ഞ 16 ന് ആരംഭിച്ച പൂജകള്‍ക്കൊടുവിലായിരുന്നു പ്രാണപ്രതിഷ്ഠ.  രാമജന്മഭൂമി …

പുണ്യമായി പ്രാണപ്രതിഷ്ഠ; ഭാരതമാകെ രാമജപതരംഗം Read More »

വീണാ വിജയന് കുരുക്ക് മുറുകുന്നു; എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാട് അടിമുടി ദുരൂഹമെന്നതിന് തെളിവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) പുറത്തുവിട്ടു. സി.എം.ആര്‍.എല്ലില്‍  നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്സാലോജികിന് ഹാജരാക്കാനിയില്ലെന്നും, എന്നാല്‍ വാങ്ങിയ പണത്തിന് ജി.എസ്.ടി അടച്ചെന്ന വിവരം എക്സാലോജിക് കൈമാറിയെന്നും, വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്നും ബെംഗളൂരു ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സാലോജിക്കിനെതിരെ അന്വേഷണം സി.ബി.ഐക്കോ ഇ.ഡിക്കോ വിടാമെന്നും റിപ്പോര്‍ട്ടിലുണ്ട്. സി.എം.ആര്‍.എല്ലുമായിയുളള …

വീണാ വിജയന് കുരുക്ക് മുറുകുന്നു; എക്‌സാലോജിക് – സിഎംആര്‍എല്‍ ഇടപാട് അടിമുടി ദുരൂഹമെന്നതിന് തെളിവ് Read More »

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതന്‍; പിണറായ്ക്ക് കിരീടം താഴെ ….

കൊച്ചി:  ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിക്കാനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു. രാഹുലിന് രാത്രി വൈകിയും വന്‍ വരവേല്‍പ്പാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. നേരത്തേ  കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നത്്് മോചനം അനിശ്ചിതത്വത്തിലാക്കിയത്. …

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതന്‍; പിണറായ്ക്ക് കിരീടം താഴെ …. Read More »

ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു മോദി ഇന്ന് ഗുരുവായൂരിൽ വിവാഹിതരായ മറ്റു ദമ്പതിമാരെയും മോദി ആശിർവാദിച്ചു തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ കുട്ടികളുടെ രാമായണ പാരായണത്തിൽ പങ്കെടുത്തു തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലുംതിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും മോദി സന്ദർശനം നടത്തും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കായി രാമേശ്വരത്ത് നിന്ന് പ്രധാനമന്ത്രി തീർത്ഥം കൊണ്ടുപോകും ഗുരുവായൂര്‍: പുഷ്പാലംകൃതമായ ശ്രീകോവിലില്‍ നെയ്‌വിളക്കിന്റെ  പൊന്‍പ്രഭയില്‍ ചൈതന്യം ചൊരിഞ്ഞ   കണ്ണനെ കണ്‍കുളിര്‍ക്കേ കണ്ട്, മനം നിറഞ്ഞ് തൊഴുത് ആമോദചിത്തനായി പ്രധാനമന്ത്രി നരേന്ദ്രമോദി. 8 …

ഗുരുപവനപുരിയിൽ മമ്മൂട്ടിയോടു മോഹൻലാലിനോടും സൗഹൃദം പങ്കുവെച്ചു മോദി Read More »

തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സുരേഷ്‌ഗോപി സ്വര്‍ണകിരീടം സമര്‍പ്പിച്ചു

തൃശൂര്‍: ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ സുരേഷ്‌ഗോപി സ്വര്‍ണകിരീടം സമര്‍പ്പിച്ചു. സ്വര്‍ണകിരീടത്തിന് അഞ്ച് പവനോളം തൂക്കം വരും. കഴിഞ്ഞ തവണ ലൂര്‍ദ് കത്തീഡ്രലില്‍ തിരുനാളിന് എത്തിയപ്പോള്‍ സ്വര്‍ണകിരീടം വഴിപാടായി സമര്‍പ്പിക്കാന്‍ സുരേഷ്‌ഗോപി താല്‍പര്യം അറിയിച്ചിരുന്നു. മകള്‍ ഭാഗ്യയുടെ വിവാഹത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് സുരേഷ്‌ഗോപി കുടുംബാംഗങ്ങളോടൊപ്പം ലൂര്‍ദ് പള്ളിയില്‍ എത്തിയത്. ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയും, മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനും തമമിലുള്ള വിവാഹം. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നടക്കുന്ന താലികെട്ടില്‍ പ്രധാനമന്ത്രി …

തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സുരേഷ്‌ഗോപി സ്വര്‍ണകിരീടം സമര്‍പ്പിച്ചു Read More »

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ്…..

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം വിശദമായ അന്വേഷണം നടത്തും കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സി,എം,ആര്‍,എല്ലും, എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. സി.എം.ആര്‍.എല്ലിനൊപ്പം കെ.എസ.്ഐ.ഡി.സിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തില്‍ നാല് മാസത്തിനകം റിപ്പോര്‍ട്ട് …

വീണ വിജയൻറെ എക്സാലോജിക് കമ്പനിക്കെതിരെ കേന്ദ്ര കോർപ്പറേറ്റ്….. Read More »

ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി റിപ്പബ്ലിക്കൻ പാർട്ടി

ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി എൻ. ഡി എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ). വി. യു.ജോസഫ് റെഫ-REFA (റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് )സംസ്ഥാന കൺവീനർ കൊച്ചി: ഏവിയേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാരുടെ ക്ഷേമത്തിനുവേണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) യുടെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ ഏവിയേഷൻ എംപ്ലോയീസ് ( റെഫ ) എന്ന സംഘടന വിഭാഗത്തിന് ദേശീയ തലത്തിലും, കേരളത്തിലും …

ചരിത്രത്തിലാദ്യമായി കേരളത്തിൽ ഏവിയേഷൻ രംഗത്ത് സംഘടനയ്ക്ക് രൂപം നൽകി റിപ്പബ്ലിക്കൻ പാർട്ടി Read More »

പിണറായിയെ വേദിയിലിരുത്തി സർവ്വാധിപത്യത്തിനെതിരെ എം.ടി.യുടെ അശ്വമേധം

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ഇ.എം.എസ്: പിണറായിയെ വേദിയിലിരുത്തി വിമര്‍ശിച്ച് എം.ടി തെറ്റുപറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനും ഇല്ല എന്നും എം.ടി.വിമർശിച്ചു പിണറായിക്കൊപ്പം റിയാസും വേദിയിലുണ്ടായിരുന്നു …… READ MORE കൊച്ചി: പാർട്ടി നേതാക്കളും അണികളും സാഹിത്യകാരന്മാരും മറ്റു നിവർത്തികളില്ലാതെ പിണറായി സ്തുതി തുടരുന്നു എന്ന വിമർശനം ഏറ്റുവാങ്ങുന്ന സമയം സർവ്വാധിപത്യത്തിനെതിരെയും അധികാര ധാർഷ്ട്യത്തിനെതിരെയും പിണറായി വിജയനെ വേദിയിലിരുത്തി വിമർശിക്കുവാൻ നവതി കഴിഞ്ഞ് എഴുത്തുകാരൻ എംടി വാസുദേവൻ നായർ വേണ്ടി വന്നു .നേതൃപൂജകളില്‍ ഇ.എം.എസ് വിശ്വസിച്ചിരുന്നില്ലെന്നും ഇ.എം.എസാണ് യഥാര്‍ഥ കമ്യൂണിസ്റ്റെന്നും എം.ടി …

പിണറായിയെ വേദിയിലിരുത്തി സർവ്വാധിപത്യത്തിനെതിരെ എം.ടി.യുടെ അശ്വമേധം Read More »

അധ്യാപകന്റെ കൈവെട്ടിയ കേസ്:ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊച്ചി:  അധ്യാപകന്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സവാദ് ബീരാൻകുട്ടി പിടിയിലായത് കണ്ണുരില്‍ നിന്നാണ്. ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്ന.  ഇയാള്‍ 13 വര്‍ഷമായി ഒളിവിലായിരുന്നു. മട്ടന്നൂരില്‍ വെച്ചാണ് എന്‍.ഐ.എ സവാദിനെ പിടികൂടിയത്. 2010 ജൂലായ് 4നായിരുന്നു മുവാറ്റുപുഴയില്‍ വെച്ച് ചോദ്യ പേപ്പറില്‍ മതനിന്ദ ആരോപിച്ച്  അധ്യാപകന്റെ കൈവെട്ടിയത്. 2011 മാര്‍ച്ച് 9 നായിരുന്നു കേരള പോലീസില്‍ നിന്ന് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. ചോദ്യപേപ്പർ വിവാദത്തിന് ശേഷം താൻ ആറു …

അധ്യാപകന്റെ കൈവെട്ടിയ കേസ്:ഒന്നാം പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍ Read More »