ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ കുറ്റവാളികൾക്ക് ജാമ്യം
കൊച്ചി: ഗുജറാത്തിലെ ഗോധ്രയില്‍ ട്രെയിനിന് തീവച്ച കേസിലെ കുറ്റവാളികൾക്ക് താല്‍ക്കാലികാശ്വാസം. എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. നേരത്തെ കേസില്‍ ശിക്ഷിക്കപ്പെട്ട ചില പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസില്‍ ഇവര്‍ക്കുള്ള പങ്ക് ഗുരുതരമാണ് എന്ന് നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിന് പിന്നാലെയാണ് ഇന്ന് എട്ട് പേര്‍ക്ക് ജാമ്യം നല്‍കിയത്. വിചാരണ കോടതി 11 പേര്‍ക്ക് വധശിക്ഷ വിധിക്കുകയും 20 പേര്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. …
ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ കുറ്റവാളികൾക്ക് ജാമ്യം Read More »