ജനനായകന്‍’ റിലീസിന് അനുമതിയില്ല
കൊച്ചി: മെഗാസ്റ്റാര്‍ വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെന്‍സര്‍ ബോര്‍ഡ് അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബഞ്ച്. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഎഫ്‌സിക്ക് സാവകാശം നല്‍കിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.ജനുവരി ഒന്‍പത് പൊങ്കല്‍ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയുമാണ് …
















