Newsskerala

Jimon Paul

യുവാവ് കുത്തേറ്റ് മരിച്ചു.

തൃശൂർ : തെക്കുംകര പഴയന്നൂർ പാടം കൊളത്താശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പഴയന്നൂർ പാടം സ്വദേശി സോളമൺ(38) മരിച്ചത്. പ്രതി എൽദോസ് രക്ഷപ്പെട്ടു. കുടെ ഉണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. മരിച്ച സോളമന് ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്. ഞായറഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജംപ്: ആന്‍സി സോജന് വെള്ളി

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോംഗ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി നേടിയത്. അവസാന ശ്രമം വരെ മുന്നിലായിരുന്ന ആന്‍സിക്ക് ചെറിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. തൃശൂര്‍ നാട്ടിക സ്വദേശിനിയാണ് ആന്‍സി

കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ; കെഎസ്എഫ്ഡിസി ചെയർമാനായി പ്രേംകുമാർ

തിരുവനന്തപുരം: കല്‌പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്‌ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും. എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ ആയേക്കും. എൽഡിഎഫ് സർക്കാർ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിന് നിയമനം നൽകിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രൻ എത്തും. കെഎസ്എഫ്‌ഡിസി ചെയർമാൻ പ്രേംകുമാർ എത്തുമ്പോൾ ആലപ്പി അഷറഫ് വൈസ് ചെയർമാൻ ആവും.

ഓണം ബംബർ ഒന്നാം സമ്മാനം 30 കോടി രൂപ TL 360615 എന്ന നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ്: ഒന്നാം സമ്മാനം 30 കോടി രൂപ TL 360615 എന്ന നമ്പറിന്. കണ്ണൂരിലെ ചക്കരക്കല്ലിൽ വിറ്റ ടിക്കറ്റിനാണ് ബമ്പർ സമ്മാനം അടിച്ചത്. ഏജന്റായ അനീഷ് ആണ് ലോട്ടറി വിൽപ്പന നടത്തിയത്.

ബിജെപി സ്ഥാനാര്‍ഥിയാവാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ജിജി തോംസണ്‍

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ രംഗത്ത്.കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാര്‍.2016-ലായിരുന്നു വിമാനയാത്രയ്ക്കിടെയുള്ള ഈ സംഭാഷണമെന്നും താന്‍ അപ്പോള്‍തന്നെ ആ നിര്‍ദേശം നിഷേധിച്ചുവെന്നും ജിജി തോംസണ്‍ വ്യക്തമാക്കി. അന്ന് അദ്ദേഹം കേന്ദ്ര സര്‍വീസിലുണ്ടായിരുന്നുവെന്നും ഒരു …

ബിജെപി സ്ഥാനാര്‍ഥിയാവാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ജിജി തോംസണ്‍ Read More »

വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു

കോഴിക്കോട്: വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനക്ക് കുത്തേറ്റു. പങ്കാളി വിനീഷ് ആണ് ആക്രമിച്ചത്. പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം. ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു കീര്‍ത്തന. സ്റ്റേഷന് സമീപം വിനീഷ് ആക്രമിക്കുകയായിരുന്നു. പ്രതി വിനീഷിനെ ഉടന്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കീര്‍ത്തനയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മാസപ്പടി കേസ്: എന്തുകൊണ്ട് എഫ്‌ഐആര്‍ ഇട്ടില്ല? ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസില്‍ ഇഡി നല്‍കിയ കത്തിന്റെ  അടിസ്ഥാനത്തില്‍ എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രീം കോടതി വിധി എന്നും കോടതി നിരീക്ഷിച്ചു. എഫ്‌ഐആര്‍ ഇടാതെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇഡി ശക്തമായ എതിര്‍പ്പ് അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്‍ശ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കാമെന്നായിരുന്നു സര്‍ക്കാറിന്റെ  തീരുമാനം.

സോഷ്യല്‍മീഡിയയുടെ നിലവാരത്തിലേക്ക് മുഖ്യധാരാമാധ്യമങ്ങള്‍ തരം താഴരുതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

തൃശൂര്‍:  കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പിന്നിട്ട കാലഘട്ടത്തിലെ പ്രബുദ്ധമായ പാരമ്പര്യം മറക്കരുതെന്നും അദ്ദേഹം മുഖ്യധാരാമാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു. ഹോട്ടല്‍ കാസിനോ ഓഡിറ്റോറിയത്തില്‍ തൃശൂര്‍ പ്രസ് ക്ലബ് സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം  ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമൂഹമാധ്യമങ്ങളിലൂടെ ആരെ വേണമെങ്കിലും മോശമായി ചിത്രീകരിക്കാം.  സ്ത്രീകളാണ് കൂടുതല്‍ അപമാനിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്നും, ആരും വിമര്‍ശനത്തിന് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് തെറ്റുകള്‍ തിരുത്തി സ്വയംനവീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ശരിയായ വഴി ഏതെന്ന് …

സോഷ്യല്‍മീഡിയയുടെ നിലവാരത്തിലേക്ക് മുഖ്യധാരാമാധ്യമങ്ങള്‍ തരം താഴരുതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ Read More »

നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

കൊച്ചി: നടി അൻസിബ ഹസനെ അപമാനിച്ച കേസിൽ നടി ലക്ഷ്മിപ്രിയയ്ക്ക് തിരിച്ചടി അൻസിബ ഹസനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം. പാലാരിവട്ടം പൊലീസിന് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. കോടതി നടപടി നടി അൻസിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ്. ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് മജിസ്ട്രേറ്റ് കോടതിയുടെ പുതിയ തീരുമാനം

ഓണം ബംപറിൽ റെക്കോഡ്

തിരുവനന്തപുരം : തിരുവോണം ബംപർ ഭാഗ്യക്കുറിക്ക് റെക്കോഡ് വിൽപന; അച്ചടിച്ച ടിക്കറ്റുകൾ വിറ്റുതീർന്നു. 90 ലക്ഷം ഭാഗ്യക്കുറികളും വിറ്റുപോയി; കൂടുതൽ വിൽപന പാലക്കാട് ജില്ലയിൽ. തൃശൂർ ജില്ല രണ്ടാമതും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും. ഏറ്റവും കുറവ് ഭാഗ്യക്കുറി വിൽപന നടന്നത് കാസർഗോഡ് ജില്ലയിൽ.

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ സുവര്‍ണനേട്ടം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഷൂട്ടിംഗിലാണ് സുവര്‍ണനേട്ടം കരസ്ഥമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഷൂട്ടില്‍ സുരുചി-കമല്‍ജിത്ത് സഖ്യമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തില്‍ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. ഐശ്വര്യ പ്രതാപ് സിംഗ് ടോമര്‍, നീരജ് കുമാര്‍, രുദ്രാംക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ നേടിയത്. മത്സരത്തില്‍ 589 പോയിന്റോടെ പ്രതാപ് സിംഗ് ടോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത …

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ സുവര്‍ണനേട്ടം Read More »

ഓപ്പറേഷന്‍ കളിക്കളം; സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: ഓപ്പറേഷന്‍ കളിക്കളം എന്ന പേരില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. പൈക പദ്ധതി പ്രകാരമുള്ള ധനവിനിയോഗത്തില്‍ ക്രമക്കേടും കാഷ് ബുക്കും സ്റ്റോക്ക് രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.മുന്‍ സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റിന് സര്‍ക്കാര്‍ അനുമതിയില്ലാതെ ബത്തകള്‍ നല്‍കിയെന്നും സംഘം കണ്ടെത്തി. 2019 മുതല്‍ 2021 മേയ് വരെ ഒരു  ഉദ്യോഗസ്ഥന്‍ ആവശ്യമായ അനുമതിയില്ലാതെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ  ചുമതല വഹിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു …

ഓപ്പറേഷന്‍ കളിക്കളം; സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി Read More »

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.  വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം നല്‍കി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ പരിശോധന തുടരുമെ ന്നുമാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ 2012 ല്‍ സമര്‍പ്പിച്ച 55. 72 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിരീടം കാണാതായി എന്നായിരുന്നു പുറത്തുവന്ന വിവരം. നിലവില്‍ കിരീടം നഷ്ടമായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്.ദേവസ്വം രജിസ്റ്ററില്‍ സ്വര്‍ണ്ണകിരീടത്തിന്റെ  കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്‌ട്രോങ്ങ് റൂമില്‍ ഉള്ളത് …

ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല Read More »

ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി.ഡി. സതീശന്റെ പേരും

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും. ശശിധരന്‍ കര്‍ത്തയുടെ ഡയറിയുടെ പേജ് പുറത്ത് വിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. രേഖയില്‍ പ്രധാന ഇടത് വലത് നേതാക്കളുടെ പേരുകളും ഉണ്ട്. എസ് എഫ്‌ഐഒ കോടതിയില്‍ ഹാജരാക്കിയ ഡയറിയിലാണ് പ്രമുഖരുടെ പേരുള്ളത്. കര്‍ത്തായുടെ ഡയറിയാണിത്. മന്ത്രി കെ.മുരളീധരന്‍, എം.പി ബെന്നി ബെഹന്നാന്‍, പാണക്കാട് സാദിഖലി തങ്ങള്‍,ജി.സുധാകരന്‍, അന്‍വര്‍ സാദത്ത്്, പി.രാജീവ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.ബി.ഗണേശ് കുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, എളമരം …

ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി.ഡി. സതീശന്റെ പേരും Read More »

വിമാനയാത്ര സ്‌പോണ്‍സര്‍ ആരാണെന്ന് മുഖ്യമന്ത്രിയോട് എം.വി. ഗോവിന്ദന്‍

തൃശൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ വിമാനയാത്രയില്‍ ചോദ്യങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുഖ്യമന്ത്രി യാത്ര ചെയ്ത ചാര്‍ട്ടേഡ് വിമാനത്തിന്റെ  സ്‌പോണ്‍സര്‍ ആരാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം.കേരളത്തിലെ സര്‍ക്കാര്‍ ഒരു സ്‌പോണ്‍സര്‍ സര്‍ക്കാരും മുഖ്യമന്ത്രി സ്‌പോണ്‍സര്‍ മുഖ്യമന്ത്രിയുമായി അധപതിച്ചുവെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. വി.ഡി. സതീശന്റെ  മംഗലാപുരം യാത്രയുടെയും മലപ്പുറം യാത്രയുടെയും സ്‌പോണ്‍സര്‍ ആരാണെന്ന് പറയാന്‍ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗജന്യം പറ്റുന്നതിന് പിന്നില്‍ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.ഷാജിയുടെ യാത്ര വഴിക്കുനില്‍ക്കുന്ന …

വിമാനയാത്ര സ്‌പോണ്‍സര്‍ ആരാണെന്ന് മുഖ്യമന്ത്രിയോട് എം.വി. ഗോവിന്ദന്‍ Read More »

പിണറായിക്കെതിരായ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു

തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേല്‍നോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിവൈഎസ്പിമാരും ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം. 3 ഡിവൈഎസ്പിമാരും 5 ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്‌ഐടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കലാസാംസ്‌കാരിക പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് അദ്ദേഹം ആരംഭിച്ച ‘സൂര്യ ഫെസ്റ്റിവല്‍’ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ ലോകത്തിലെ വലിയ സ്വകാര്യ സാംസ്‌കാരികോത്സവങ്ങളില്‍ ഒന്നാണ്. മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയായ അദ്ദേഹം ‘മേല്‍വിലാസം’ ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ നാടകങ്ങളുടെയും സിനിമയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മേല്‍വിലാസം, പുലരി, തുടക്കം, തുടര്‍ച്ച, നീലവെളിച്ചം, അവതാരം, …

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു Read More »

കാട്ടാനക്കലിയില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: ഇന്നലെയും, ഇന്നുമായി നടന്ന കാട്ടാനയാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു.. ഇന്ന് രാവിലെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കി പന്നിയാര്‍ പന്തടികളത്ത്്് പന്തടികളം സ്വദേശി വിജയന്‍ (47) മരിച്ചു. പണിസ്ഥലത്തെ ഷെഡില്‍നിന്നു രാവിലെ വീട്ടിലേക്ക് വരുന്ന വഴിയില്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്.

ബാങ്കുകൾ ഞായറാഴ്ച തുറക്കും

തൃശൂർ : പണിമുടക്ക് കാരണം പൊതുജനങ്ങൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ രാജ്യത്തെ എല്ലാ പൊതുമേഖലാ, പ്രാദേശിക ബാങ്കുകളും സെപ്റ്റംബർ 27 ഞായറാഴ്ച സാധാരണ പോലെ തുറന്നു പ്രവർത്തിക്കും. റിസർവ് ബാങ്ക് അനുമതി നൽകി.

വെള്ളിക്കുളങ്ങരയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര മുരിക്കിങ്ങൽ സ്വദേശി പുത്തേഴത്തിൽ വീട്ടിൽ സിജോ ജോസഫ് (47) വയസ് എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മറ്റത്തൂർ ഒമ്പതുങ്ങൽ സ്വദേശി കലങ്ങോല വീട്ടിൽ ആന്റു (39) എന്നയാളെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതിക്ക് ഐസ്‌ക്രീം കച്ചവടമാണ് ജോലി. പരാതിക്കാരന്റെ ഐസ്‌ക്രീം വണ്ടിയാണ് പ്രതി ഓടിക്കുന്നത്. 19.09.2026-ൽ പ്രതി അങ്കമാലി യൂദാപുരം എന്ന സ്ഥലത്തു വെച്ച് …

വെള്ളിക്കുളങ്ങരയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി അറസ്റ്റിൽ Read More »