ഇന്നച്ചന് ജന്മനാടിന്റെ യാത്രാമൊഴി
ഒപ്പം നിന്നവരെ ചിരിപ്പിക്കാന്‍ ഇന്നസെന്റ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ നാട്ടുകാരും, സുഹൃത്തുക്കളും സംസ്കാരച്ചടങ്ങിനെത്തി. ഇന്നച്ചന്റെ സാന്നിധ്യങ്ങളിലെല്ലാം പൊട്ടിച്ചിരികള്‍ മുഴങ്ങുന്ന പള്ളിയങ്കണത്തില്‍ ചിരിക്കിലുക്കമില്ല. പൂക്കളാല്‍ അലംകൃതമായ മൃതിയുടെ പേടകത്തില്‍ മൃദുമന്ദഹാസത്തോടെ ഇന്നച്ചന് നിശ്ചലനായി കിടന്നു….. READ MORE ഇരിങ്ങാലക്കുട: രാവിലെ പത്ത് മണിയോടെ ‘പാര്‍പ്പിടം’ വിട്ട് ഇന്നസെന്റ് യാത്ര തുടങ്ങി. ചിരിയുടെ കുടയില്ലാതെ, ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്ര. ഇന്നച്ചന് കുടുകുടെ ചിരിപ്പിച്ചവര്‍ അന്ത്യയാത്ര കാണാന്‍ കണ്ണീരുമായി കാത്തുനിന്നു. സുഖ,ദുഃഖങ്ങളിലെല്ലാം ഒപ്പമുണ്ടായിരുന്ന സഹധര്‍മ്മിണി ആലീസിനെ കൂടാതെയാണ് ഇന്നച്ചന്റെ മടക്കയാത്ര. പിന്‍വിളികള്‍ക്ക് …