Newsskerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പ്രധാന സ്റ്റേജില്‍ 14,000 പേര്‍ക്ക് ഇരിക്കാം

തൃശൂര്‍:  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇതുവരെ കാണാത്ത വിസ്തൃതിയിലും, രൂപത്തിലുമാണ് മുഖ്യവേദിയായ ‘സൂര്യകാന്തി’യുടെ നിര്‍മാണം. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശികളായ അച്ഛന്‍ വിജയകുമാറും, ആര്‍ക്കിടെക്ടായ മകള്‍ ഗ്രീഷ്മയും ചേര്‍ന്നാണ് കലോത്സവത്തിലെ 25 വേദികളും സജ്ജമാക്കുന്നത്. തീപിടിക്കാത്ത, കാറ്റില്‍ വീഴാത്ത ജര്‍മന്‍ സാങ്കേതിക വിദ്യയിലാണ് പ്രധാന വേദികളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. തേക്കിന്‍കാട് മൈതാനത്ത് എക്‌സിബിഷന്‍ ഗ്രൗണ്ടിലെ മുഖ്യവേദിയുടെ വലിപ്പം 40:40 അടിയാണ്. 14,000 പേര്‍ക്കാണ് ഇരിപ്പിടം. കഴിഞ്ഞ വര്‍ഷം അനന്തപുരിയില്‍ നടത്തിയ കലോത്സവത്തിലെ പന്തലിനേക്കാളും അന്‍പതിനായിരം സ്‌ക്വയര്‍ഫീറ്റ് കൂടുതല്‍ വിസ്തൃതിയിലാണ് ‘സൂര്യകാന്തി’യുടെ നിര്‍മാണം. 200 തൊഴിലാളികള്‍ ചേര്‍ന്നാണ് 25 പന്തലിന്റെയും നിര്‍മാണം. ഊട്ടുപുരയില്‍ 4,000 പേര്‍ക്ക് ഒരേ സമയം ഇരിക്കാം.  45 വര്‍ഷമായി പന്തല്‍ നിര്‍മാണ രംഗത്തുള്ള എസ് വി ഡെക്കറേഷന്‍സാണ് കഴിഞ്ഞവര്‍ഷം അനന്തപുരിയില്‍ നടന്ന സ്‌കൂള്‍ കലോത്സവത്തിലും പന്തലൊരുക്കിയത്

Leave a Comment

Your email address will not be published. Required fields are marked *