തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളിലെ വോട്ടിംഗ് പൂര്‍ത്തിയായി. പ്രാഥമിക കണക്കുകള്‍ പ്രകാരം 70 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയത്.
എറണാകുളത്താണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ് പോളിംഗ്. തിരുവനന്തപുരം 65.74, കൊല്ലം 69.11, പത്തനംതിട്ട 65.78, ആലപ്പുഴ 72.57, കോട്ടയം 69.50, ഇടുക്കി 70.00 എറണാകുളം 73.16 ശതമാനം പോളിംഗും രേഖപ്പെടുത്തി.
579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കുന്നത്. ആകെ 36,630 സ്ഥാനാര്‍ഥികളാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തന്‍കോട് ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അമേയ പ്രസാദ് ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ്.















