ബീന മുരളിയെ സി പി ഐയില് നിന്ന് പുറത്താക്കി
തൃശൂര്:- കോര്പ്പറേഷന് കൃഷ്ണാപുരം ഡിവിഷന് കൗണ്സിലറായ ബീന മുരളിയെ സി പി ഐയുടെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കി. കഴിഞ്ഞ കുറേ നാളുകളായി പാര്ട്ടിയുടെ സംഘടനാ അച്ചടക്കത്തിന് നിരക്കാത്ത പ്രവര്ത്തനങ്ങളാണ് ബീന മുരളി നടത്തിക്കൊണ്ടിരിക്കുന്നത്. അവര് പങ്കെടുക്കേണ്ട പ്രധാനപ്പെട്ട യോഗങ്ങളില്പോലും പങ്കെടുക്കാതെ വിട്ടുനില്ക്കുന്ന രീതിയാണ് സ്വീകരിച്ചു വന്നിരുന്നത്. 2005 മുതല് തുടര്ച്ചയായി തൃശ്ശൂര് കോര്പ്പറേഷനില് സ്ഥാനാര്ത്ഥിയായി മത്സരിപ്പിക്കുകയും ജയിച്ചുവന്നതിനുശേഷം ഒരു ടേമില് തൃശ്ശൂര് കോര്പ്പറേഷന് ഡെപ്യൂട്ടി മേയര് ആക്കുകയും ചെയ്തു. പാര്ട്ടി ഉന്നതപദവികള് നല്കി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. …















