തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്ന നിലപാടില്‍ ഉറച്ചുനിന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടും സിപിഐ പിന്‍മാറാതിരുന്നത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. നാളെ നടക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. നവംബര്‍ നാലിന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അഞ്ചിനാണ് വീണ്ടും മന്ത്രിസഭായോഗം ചേരുന്നത്. തുടര്‍ച്ചയായി മന്ത്രിസഭായോഗങ്ങളില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക്് തിരിച്ചടിയാകും. സിപിഐ മന്ത്രിമാര്‍ രാജി സന്നദ്ധത സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പിഎം ശ്രീപദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി വ്യക്തമാക്കി കേന്ദ്രത്തിന് കത്ത് നല്‍കണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇടതുമുന്നണി യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാനും സാധ്യതയുണ്ട്.
പിഎം ശ്രീ പദ്ധതി: നാളത്തെ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും
















