തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ നാളെ രാവിലെ കോടതി പരിഗണിക്കും.
പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും എന്നാല്‍ അവരെ പീഡിപ്പിച്ചിട്ടില്ലെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്രം നടത്തിയെന്ന പരാതി കെട്ടിചമച്ചതാണെന്നും രാഹുല്‍ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കും. ഇത് താന്‍ പൊതുസമൂഹത്തോട് നേരത്തെ പറഞ്ഞിരുന്നതാണ്. അതിനാല്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം വേണമെന്നും നിലവിലെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്നും രാഹുല്‍ ജാമ്യപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
















