Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

രാഹുലിനെ ഒളിപ്പിച്ചത് കോൺഗ്രസുകാർ: മുഖ്യമന്ത്രി

കൊച്ചി: രാ​ഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കിയെന്നും ഭാവിയുടെ വാ​ഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നു. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺ​ഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. അയാൾ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെല്ലാം ഫലപ്രദമാണെന്ന് പറഞ്ഞ പിണറായി വിജയൻ, എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *