കൊച്ചി: പുതിയ ഡി.സി.സി അധ്യക്ഷൻമാരെ തിരഞ്ഞെടുത്ത നടപടിക്രമങ്ങളിലുള്ള അതൃപ്തി വീണ്ടും വ്യക്തമാക്കി രമേശ് ചെന്നിത്തല.
ഡി.സി.സി അധ്യക്ഷൻമാരെ തിരഞ്ഞെടുത്തതിൽ തന്റെ അഭിപ്രായം ആരും ചോദിക്കേണ്ട ആവശ്യമില്ലെന്നും താൻ കോൺഗ്രസ് പാർട്ടിയിലെ നാലണ മെമ്പർ മാത്രമാണെന്നും ഇന്ന് കോട്ടയത്ത് നടന്ന കോൺഗ്രസ് യോഗത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയത്തെ പുതിയ ഡി.സി.സി അധ്യക്ഷൻ നാട്ടകം സുരേഷ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Photo Credit: Face Book