തൃശൂര്‍: കുട്ടനെല്ലൂര്‍ ഹൈലൈറ്റ് മാളില്‍ വീണ്ടും പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നെന്നു പരാതി. 15 മിനിറ്റ് പാര്‍ക്ക് ചെയ്യാന്‍ ബൈക്കിന് 15 രൂപ ഈടാക്കുന്നെന്നാണു പരാതി. കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും കൂടുതല്‍ നിരക്കുണ്ടെന്നും പരാതിയുണ്ട്. കഴിഞ്ഞ കോര്‍പറേഷന്‍ ഭരണത്തില്‍ മേയറായിരുന്ന എം.കെ. വര്‍ഗീസ് നേരിട്ടെത്തി നിര്‍ത്തലാക്കിയ ഫീസ് പിരിവാണ് പുതുവത്സരത്തില്‍ വീണ്ടും ആരംഭിച്ചത്. ഹൈലൈറ്റ് മാളില്‍ വീണ്ടും പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ ആരംഭിച്ചതു കോര്‍പറേഷന്‍ അനുമതി ഇല്ലാതെയാണെന്നും സംഭവത്തില്‍ ഇന്നു സ്റ്റോപ്പ് മെമ്മോ നല്‍കുമെന്നും ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് അറിയിച്ചു.
വാഹനങ്ങള്‍ എത്തിയ ശേഷം മാത്രമാണ് പാര്‍ക്കിംഗിന് ഫീസ് ഈടാക്കുന്ന കാര്യം അറിയുന്നത്. പാര്‍ക്കിംഗ് ഫീസ് കൊടുക്കാതെ പുറത്തേക്കു കടത്തിവിടുന്നില്ലെന്നും പറയുന്നു. മാളിലേക്കു പ്രവേശിക്കുന്ന ഭാഗത്തു പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതിന് നിരക്കുകള്‍ എഴുതിയ ബോര്‍ഡുകളില്ലെന്നും പരാതിയുണ്ട് . ഇവിടെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളും മറ്റുമുണ്ട്.
കുട്ടനെല്ലൂര്‍ ഹൈലൈറ്റ് മാളില്‍ പാര്‍ക്കിംഗ് ഫീസ്, സ്‌റ്റോപ്പ് മെമ്മോ നല്‍കുമെന്ന് ഡെപ്യൂട്ടി മേയർ

















