പാലക്കാട്: ഡോക്ടര്‍ പി സരിന്‍ ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് സൂചന. സരിനെ മത്സരിപ്പിക്കാന്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടക്കുന്നു. പാലക്കാട് മണ്ഡലത്തില്‍ സരിനെ പരിഗണിക്കില്ല. സരിന് വിജയ സാധ്യതയുള്ള സീറ്റ് തന്നെ നല്‍കണമെന്ന നിര്‍ദേശമുള്ളതായും വിവരമുണ്ട്. ഒറ്റപ്പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സരിന് നിര്‍ദേശം കിട്ടിയതായിട്ടാണ് സൂചന. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പി സരിന്‍ കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിന് ഒപ്പം ചേര്‍ന്നത്. അന്ന് മുതല്‍ സജീവമാണ്. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ എങ്കിലും രണ്ടാമതെത്തിയ ബിജെപിയും സിപിഎമ്മും തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ. തോറ്റുവെങ്കില്‍ പോലും സരിന്‍ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സിപിഎമ്മിനുള്ളിലെ വിലയിരുത്തല്‍. സിപിഎമ്മിനകത്തുള്ള ചര്‍ച്ചയില്‍ നിന്നാണ് സരിനെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കാനുള്ള ആലോചന ഉയര്‍ന്നിരിക്കുന്നത്.
ഡോ. പി സരിനെ പാലക്കാട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കില്ല, പകരം ഒറ്റപ്പാലത്ത് മത്സരിപ്പിക്കും



















