തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകല്‍ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകള്‍ വളയാനാണ് തീരുമാനം. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും വളയാനാണ് തീരുമാനം. സംസ്ഥാനതലത്തില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് എത്തും.
ശബരിമല സമരം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിമര്‍ശനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. ശബരിമലയിലെ സ്വര്‍ണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതില്‍ ബിജെപിക്കുള്ളില്‍ അതൃപ്തി ഉടലെടുത്തിരുന്നു.