കൊച്ചി: കളമശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി. ട്രെയിൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. അഞ്ചരയോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ ഷണ്ടിങ് ചെയ്യുന്നതിനിടയിൽ റെയിൽപാളം അവസാനിക്കുന്ന ഭാഗത്തുള്ള ബാരിക്കേഡും ഇടിച്ചു മുന്നോട്ടു പോയി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തൃശ്ശൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകും.
കളമശ്ശേരിയിൽ ചരക്കു തീവണ്ടി പാളം തെറ്റി
















