Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

റെക്കോർഡ് ഭേദിച്ച് കേരളത്തിൽ കോവിഡ് കേസുകളും, ടി.പി. ആറും. എല്ലാ സ്കൂളുകളും നാളെ മുതൽ അടച്ചിടും

രണ്ടാം കോവിഡ് തരംഗത്തിനിടയിൽ കഴിഞ്ഞ വർഷം മെയ് 12 ന് റിപ്പോർട്ട് ചെയ്ത 43,529 ആയിരുന്നു നിത്യേനയുള്ള കൊവിഡ് കേസുകളിൽ മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന സംഖ്യ. അന്ന് ടെസ്റ്റ് പോസ്റ്റ്റ്റിവിറ്റി റേറ്റ് 29.75 ആയിരുന്നു

കൊച്ചി: ദിവസേനയുള്ള കോവിഡ് കേസുകളിലും ടി.പി. ആറിലും കേരളത്തിൽ ഇന്ന് റെക്കോർഡ് വർദ്ധന. 46,387 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ടി.പി. ആർ 40.21% ലെത്തി. തിരുവനന്തപുരത്ത് ഇന്ന് 9,720 കേസുകളും എറണാംകുളത്ത് 9,605 കേസുകളും റിപ്പോർട്ട് ചെയ്യതു.  രണ്ടാം കോവിസ് തരംഗത്തിനിടയിൽ കഴിഞ്ഞ വർഷം മെയ് 12 ന് റിപ്പോർട്ട് ചെയ്ത 43,529 ആയിരുന്നു നിത്യേനയുള്ള കൊവിഡ് കേസുകളിൽ മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന സംഖ്യ. അന്ന് ടെസ്റ്റ് പോസ്റ്റ്റ്റിവിറ്റി റേറ്റ് പക്ഷേ 29.75 ആയിരുന്നു.

ഇന്ന് കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശനം തേടിയവരുടെ എണ്ണം 1,337 ആണ്. 15,388 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,357 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്. കോവിഡിനെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് ഇന്ന്  ഓൺലൈനായി ചേർന്ന് കോവിഡ് അവലോകന സമിതി യോഗത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചിടാൻ തീരുമാനിച്ചു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇനി ഓൺലൈനായി മാത്രമായിരിക്കും ക്ലാസുകൾ നടക്കുന്നത്.

വരുന്ന രണ്ട് ഞായറാഴ്ച കളിൽ 23 നും 30 നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.  അവശ്യ സർവീസുകൾ മാത്രമെ അനുവദിക്കൂ. ഈ ദിവസങ്ങളിൽ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കയ്യിൽ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകളിൽ 20 പേരെ മാത്രമെ അനുവദിക്കൂ എന്നാണ് അവലോകന സമിതി യോഗത്തിൽ എടുത്ത തീരുമാനം. രാത്രികാല കർഫ്യൂ ഉണ്ടായിരിക്കില്ല.  വ്യാപാരസ്ഥാപനങ്ങളും മാളുകളും സ്വയം നിയന്ത്രിക്കണം. വാർഡ് തല സമിതികൾ പുനരുജ്ജീവിപ്പിക്കും. ജില്ലകളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി. വ്യാപനം കൂടുതലുള്ള മേഖലകളെ സോണുകളായി തിരിക്കും. 

Photo Credit: newsskerala.com graphics 

Leave a Comment

Your email address will not be published. Required fields are marked *