Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Nidhin TR

ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ തൃശൂരില്‍ സമരപ്രഖ്യാപന ജാഥ നടത്തി

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈറ്റ് ആന്റ് സൗണ്ട് വൈല്‍ഫെയര്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന ജാഥ സംഘടിപ്പിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് എബിന്‍സ് പവിഴം അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് നസീര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് അബ്ദുല്‍ ഹമീദ്, കൗണ്‍സില്‍ അംഗം ബിജു രാഗം, ജില്ലാ പ്രസിഡണ്ട് റാഫി ഫിനക്‌സ്, സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍.കെ.ടി, ജില്ലാ പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ സാബു …

ലൈറ്റ് ആന്റ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ തൃശൂരില്‍ സമരപ്രഖ്യാപന ജാഥ നടത്തി Read More »

പ്രതിയായ അസി.പ്രിസണ്‍ ഓഫീസറുടെ ജാമ്യാപേക്ഷ തള്ളി

പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ബീഡിയും ഹാന്‍സും നല്‍കി തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ പണം വാങ്ങി തടവുകാര്‍ക്ക് ബീഡിയും, ഹാന്‍സും വാങ്ങിക്കൊടുത്ത കേസില്‍ പ്രതിയും വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുമായ കാലടി സ്വദേശി  എ.എച്ച്.അജുമോന്റെ  (40)  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗിരീഷ് ഉത്തരവായി. കേസില്‍ പ്രതി ചേര്‍ത്തതറിഞ്ഞ് അജുമോന്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലിരിക്കെയാണ് പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ …

പ്രതിയായ അസി.പ്രിസണ്‍ ഓഫീസറുടെ ജാമ്യാപേക്ഷ തള്ളി Read More »

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈതോലപ്പായയുമേന്തി, പാട്ടുംപാടി യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍

തൃശൂര്‍: ക്ഷാമം നേരിടുന്ന ഇടങ്ങളില്‍ പലയിടത്തും കുടിവെള്ളം വിതരണം തടസ്സപ്പെടുന്നതില്‍ പ്രതിഷേധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വ്യത്യസ്തമായ പ്രതിഷേധ സമരം നടത്തി. പാട്ടും പാടി കൈതോലപ്പായയുമന്തിയായിരുന്നു സമരം. കാലവര്‍ഷം വൈകുന്ന സാഹചര്യത്തില്‍ കുടിവെള്ളവിതരണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പ്രതിപക്ഷം സമരം തുടര്‍ന്നതോടെ മേയര്‍ എം.കെ.വര്‍ഗീസ് കൗണ്‍സില്‍ പിരിച്ചുവിട്ടു.ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കേണ്ട നാല് അജണ്ടകളില്‍ രണ്ടെണ്ണം അഴിമതിയുമായി ബന്ധപ്പെട്ടതാണെന്ന് മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജയപ്രകാശ് പൂവത്തിങ്കല്‍ പണം ആവശ്യപ്പെട്ടതായുള്ള …

തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈതോലപ്പായയുമേന്തി, പാട്ടുംപാടി യു.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ Read More »

സുധാകരന്റെ അറസ്റ്റ് മോദിയെ സുഖിപ്പിക്കാനെന്ന് കെ.സി.വേണുഗോപാല്‍

തൃശൂര്‍:  കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ  കള്ളക്കേസില്‍ കുടുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി ആരോപിച്ചു. .കൊടകര കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയായപ്പോള്‍  പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും ഇപ്പോള്‍ കാട്ടുന്ന ആവേശം കാണിച്ചിരുന്നില്ല. സി.പി.എമ്മിന്റെ തിരക്കഥക്കനുസരിച്ച നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. സുധാകരനെതിരെ നടക്കുന്നത് സി. പി.എമ്മിന്റെ രാഷ്ട്രീയ വേട്ടയാണ്. സുധാകരനെ സി.പി.എമ്മിനും സര്‍ക്കാരിനും ഭയമാണ്. കള്ളക്കേസെടുത്ത ഉടനെ രാജിവെക്കേണ്ടതല്ല കെ.പി.സി.സി അധ്യക്ഷപദവി. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരിലടുത്ത …

സുധാകരന്റെ അറസ്റ്റ് മോദിയെ സുഖിപ്പിക്കാനെന്ന് കെ.സി.വേണുഗോപാല്‍ Read More »

2023 സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ  നമ്പർ1 ഇലക്ട്രിക് ത്രീവീലർ നിർമ്മാതാക്കളായിമഹീന്ദ്ര

കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഡിവിഷനായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി (എൽ എം എം) 2023-ൽ നമ്പർ 1 ഇലക്ട്രിക് 3 വീലർ നിർമ്മാതാവ്  സ്ഥാനത്തേക്ക്.  ഈ കാലയളവിൽ  മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി 36816 ഇലക്ട്രിക്ക് വാഹനങ്ങൾ വിറ്റഴിച്ച് 14.6 % വിപണി  വിഹിതം നേടി. ഇത് 2022 സാമ്പത്തിക വർഷത്തിലെ 17 522 യൂണിറ്റുകളുടെ വിൽപ്പനയിൽ  നിന്നും  7.6% വിപണി വിഹിതത്തോടെ ഉയർന്നു. ഇന്ത്യയിലുടനീളമുള്ള വ്യാപകമായ 1150  ടച്ച് പോയിന്റുകളും 10,000+ ചാർജിംഗ് സ്റ്റേഷനുകളും മഹീന്ദ്രയുടെ  വിശ്വാസ്യതയും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി  ഒന്നാം സ്ഥാനത്തേക്ക് എത്തിക്കാനും സഹായിച്ചു. 2023-ൽ,മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി പവർ-പാക്ക്ഡ് ത്രീ വീലറായ  സോർ ഗ്രാൻഡ്  ലോഞ്ച്  ചെയ്തു, ഇത് ലോഞ്ച് ചെയ്ത് ഒരു വർഷത്തിനുള്ളിൽ 23 000-ത്തിലധികം ഓർഡറുകൾ  നേടാനും  കഴിഞ്ഞു. സോർ ഗ്രാൻഡിന് പുറമെ  ഇലക്ട്രിക് പോർട്ട്ഫോളിയോയിൽ  ട്രിയോ  ശ്രേണിയിലുള്ള വാഹനങ്ങളും അൽഫാ  – മിനി & കാർഗോ എന്നിവയും ഉൾപ്പെടുന്നു.

ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നു

കൊച്ചി: ഭിന്നശേഷിക്കാരനായ 11 വയസ്സുകാരന്‍ തെരുവുനായയുടെ കടിയേറ്റു മരിച്ചു.  നിഹാല്‍ നൗഷാദാണ് മരിച്ചത്.  മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപംമാണ് സംഭവം.  വൈകിട്ട് 5 മണിയോടെ  വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായി. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ  തിരച്ചിലില്‍  രാത്രി എട്ടരക്ക് ശേഷമാണ് കുട്ടിയെ ചോരവാര്‍ന്ന നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തുന്നത്  സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് …

ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ കടിച്ചുകൊന്നു Read More »

ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിത ഹജ്ജ് വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളിലും പൂർണ്ണമായും വനിതാ ജീവനക്കാരാണ്. വനിതകൾ മാത്രമുള്ള ആദ്യ ഹജ്ജ് വിമാനം, ഐഎക്സ് 3025, കോഴിക്കോട് നിന്ന് വ്യാഴാഴ്ച പ്രാദേശിക സമയം 18:45 ന് ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം 22:45 ന് …

ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിത ഹജ്ജ് വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ് Read More »

എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസുമായി ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഉപഭോക്താക്കള്‍ക്കായി എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസ് (ഇഡബ്ല്യു സ്) അവതരിപ്പിച്ചു. 250സിസി വിഭാഗം വരെയുള്ള എല്ലാ സ്കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകളിലും ഇതിന്‍റെ ആനുകൂല്യം ലഭിക്കും. വാഹനം വാങ്ങി 91 ദിവസം മുതല്‍ 9 വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഈ എക്സ്റ്റെന്‍ഡഡ് വാറന്‍റി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. സമഗ്രമായ 10 വര്‍ഷത്തെ വാറന്‍റി കവറേജിന് പുറമേ, ഉടമസ്ഥാവകാശം മാറിയാലും കൈമാറ്റം ചെയ്താലും റിന്യൂവല്‍ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.നിര്‍ണായകമായ ഉയര്‍ന്ന മൂല്യമുള്ള എഞ്ചിന്‍ ഭാഗങ്ങള്‍ക്കും, മറ്റു അവശ്യ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഭാഗങ്ങള്‍ക്കും എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസിലൂടെ സമഗ്രമായ കവറേജ് ലഭിക്കും. ഏഴ് വര്‍ഷമായ വാഹനങ്ങള്‍ക്ക് 3 വര്‍ഷത്തെ പോളിസി, 8 വര്‍ഷമായ വാഹനങ്ങള്‍ക്ക്  2 വര്‍ഷ പോളിസി, 9ാം വര്‍ഷത്തിലെ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പോളിസി എന്നിങ്ങനെ മൂന്ന്  ഓപ്ഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ഇഡബ്ല്യു പ്ലസ് തിരഞ്ഞെടുക്കാം. ഈ ഓപ്ഷനുകള്‍ എല്ലാ സ്കൂട്ടര്‍ മോഡലുകള്‍ക്കും 120,000 കിലോമീറ്റര്‍ വരെയും, എല്ലാ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ക്കും 130,000 കിലോമീറ്റര്‍ വരെയും കവറേജ് നല്‍കും. എല്ലാ അംഗീകൃത ഹോണ്ട സര്‍വീസ് സെന്‍ററില്‍ നിന്നും പുതിയ പ്രോഗ്രാം ലഭ്യമാവും. 150സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 1,317 രൂപയും, 150സിസി മുതല്‍ 250സിസി വരെയുള്ള വാഹനങ്ങള്‍ക്ക് 1,667 രൂപയുമാണ് വില. വാഹനം വാങ്ങിയ വര്‍ഷത്തെ അടിസ്ഥാനമാക്കി വിലനിര്‍ണയത്തില്‍ വ്യത്യാസമുണ്ടാവും. ഉടമസ്ഥാവകാശ അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് തങ്ങളുടെ എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസ് പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 10 വര്‍ഷം വരെ എക്സ്റ്റെന്‍ഡഡ് വാറന്‍റി കവറേജ് ലഭ്യമാക്കുന്ന  വ്യവസായത്തിന്‍റെ ആദ്യ പ്രോഗ്രാമാണിതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.

വി അനന്തരാമന്‍ ട്രാന്‍സ്യൂണിയന്‍ സിബില്‍ ചെയര്‍മാന്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ്യൂണിയന്‍ സിബില്‍   വി അനന്തരാമനെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. പതിനൊന്ന് വര്‍ഷത്തിലേറെ കമ്പനിയുടെ ചെയര്‍മാനായിരുന്ന എം വി നായരില്‍ നിന്നാണ് ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കുന്നത്. സാമ്പത്തിക സേവന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അനന്തരാമന്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ക്രെഡിറ്റ് സ്യൂസ്, ഡച്ച് ബാങ്ക്,  ബാങ്ക് ഓഫ് അമേരിക്ക എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ കോര്‍പറേറ്റ്, ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ് ടീമുകളെ നയിച്ചിട്ടുണ്ട്. എക്സ്എല്‍ആര്‍ഐയില്‍ നിന്ന് ബിസിനസ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ഡിപ്ലോമയും ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുള്ള അനന്തരാമന്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനി, ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് ലിമിറ്റഡ് എന്നിവയുടെ ബോര്‍ഡ് അംഗവുമാണ്.

തൃശ്ശൂർ പൂരം തകർക്കാൻ ശ്രമിച്ചാൽ മന്ത്രിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തും : കെ.സുരേന്ദ്രൻ

തൃശ്ശൂർ : തൃശ്ശൂർ പൂരം പ്രദർശന നഗരിക്ക് അമിത വാടക ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പിന്മാറിയില്ലെങ്കിൽ ശക്തമായ സമരമെന്ന്  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ബിജെപി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. തൃശ്ശൂർ പൂരത്തെ തകർക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത് .പൂരം പ്രദർശനത്തിന്റെ പേരിൽ അമിതവാടക പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ മന്ത്രിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. …

തൃശ്ശൂർ പൂരം തകർക്കാൻ ശ്രമിച്ചാൽ മന്ത്രിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തും : കെ.സുരേന്ദ്രൻ Read More »

ലോക പരിസ്ഥിതി ദിനം ആചരിച്ചു

തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പരിസ്ഥിതി സെൽ ലോകപരിസ്ഥിതി ദിനം ആചരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപം വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം നിർവ്വഹിച്ചു .പരിസ്ഥിതി സെൽ ജില്ലാ കൺവീനർ ജോസ് കുഴുപ്പിൽ, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ കെ അനീഷ് കുമാർ , ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് സുജയ് സേനൻ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്,തൃശ്ശൂർ ഈസ്റ്റ് മണ്ഡലം …

ലോക പരിസ്ഥിതി ദിനം ആചരിച്ചു Read More »

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

കാസർകോടിന് കിരീടം തൃശൂര്‍: ഭാവിയിൽ, ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ . കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും, കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും കഴിയണം. 2025 നവംബറിൽ കേരളത്തെ സമ്പൂർണ ദാരിദ്ര്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് കുടുംബശ്രീയുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അരങ്ങ് – 2023 “ഒരുമയുടെ പലമ” കുടുംബശ്രീ സംസ്ഥാനതല കലോത്സവം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരന്നു പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ …

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ Read More »

‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട് പുറത്തിറക്കി

കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് (യുടിഐ) എസ്&പി  ബിഎസ്ഇ ഹൗസിങ്  ടോട്ടല്‍ റിട്ടേണ്‍  ഇന്‍ഡക്സിനെ (ടിആര്‍ഐ) പിന്തുടരുന്നതും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ‘യുടിഐ എസ്&പി ബിഎസ്ഇ ഹൗസിങ് ഇന്‍ഡക്സ് ഫണ്ട്’ എന്ന  പുതിയ ഓപ്പണ്‍ എന്‍ഡഡ് സ്കീം അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ 2023 ജൂണ്‍ 5-ന് അവസാനിക്കും. ജൂണ്‍ 9 മുതല്‍  സബ്സ്ക്രിപ്ഷനും റിഡംപ്ഷനുമായി സ്കീം വീണ്ടും തുറക്കും. ശര്‍വാന്‍ കുമാര്‍ ഗോയലാണ് ഫണ്ട് മാനേജര്‍.മെച്ചപ്പെട്ട വീടിനായുള്ള ഇന്ത്യക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം പ്രയോജനപ്പെടുത്തി നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് ശര്‍വാന്‍ കുമാര്‍ ഗോയല്‍ പറഞ്ഞു. ഇന്ത്യയില്‍  താമസിക്കുന്ന വ്യക്തികള്‍, പ്രവാസി ഇന്ത്യക്കാര്‍,  സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യോഗ്യതയുള്ള ട്രസ്റ്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപര്‍ (എഫ്പിഐ) എന്നിവര്‍ക്ക് ഈ സ്കീമില്‍ നിക്ഷേപിക്കാം. 5000 രൂപയാണ് കുറഞ്ഞ പ്രാരംഭ നിക്ഷേപത്തുക. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേിക്കാം.

രാജ്യത്തുടനീളം 8 ദിവസത്തിനുള്ളില്‍  8 പുതിയ ടച്ച് പോയിന്‍റുകള്‍ തുറന്ന്  ഫോക്സ്വാഗണ്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ശൃംഖല ശക്തിപ്പെടുത്താനായി ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ എട്ട് ദിവസത്തിനുള്ളില്‍ എട്ട് പുതിയ ടച്ച്പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയും ലോകോത്തര സേവനങ്ങളും ഇന്ത്യയിലെ വിശാലമായ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് കേരളം, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഫോക്സ്വാഗണ്‍ ശൃംഖലയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം.4 സംസ്ഥാനങ്ങളിലുടനീളമുള്ള എട്ട് പുതിയ  ടച്ച് പോയിന്‍റുകള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍, കര്‍ണാടകയിലെ ബെലഗാവി, ദാവന്‍ഗരെ, വിയ പുര, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍& തൂത്തുക്കുടി, പഞ്ചാബിലെ മൊഹാലി & പത്താന്‍കോട്ട്  എന്നിവിടങ്ങളിലാണ്. വില്‍പ്പന, പ്രീ-ഓണ്‍ഡ് കാര്‍(ദാസ് വെല്‍റ്റ്ഓട്ടോ), വില്‍പ്പനാനന്ത  സേവനം തുടങ്ങിയ സേവനങ്ങളാണ് ഈ ടച്ച്പോയിന്‍റുകള്‍ ലഭ്യമാക്കുന്നത്. ഈ പുതിയ  ടച്ച്പോ യിന്‍റുകളിലൂടെ കൂടുതല്‍  ഉപഭോക്താക്കളെ ഫോക്സ്വാഗണ്‍  കുടുംബത്തിലേക്ക്  സ്വാഗതം  ചെയ്യാനും അവര്‍ക്ക് മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനാകുമെന്ന്  ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് എട്ട് പുതിയ ടച്ച് പോയിന്‍റുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ഉദ്ഘാടനം ചെയ്ത പുതിയ ടച്ച്പോയിന്‍റുകളില്‍ സെയില്‍സ് & സര്‍വീസ് അംഗങ്ങളുടെ മികച്ച ഒരു ടീമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. സെയില്‍സ് ടച്ച് പോയിന്‍റുകളില്‍ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോകളായ 5-സ്റ്റാര്‍ ജിഎന്‍സിഎപി-റേറ്റഡ് ഫോക്സ്വാഗണ്‍ വെര്‍ടസ് & ടൈഗൂണ്‍, അതിന്‍റെ മുന്‍നിര എസ്യുവിഡബ്ല്യു, ഫോക്സ്വാഗണ്‍ ടിഗ്വാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഫോക്സ്വാഗണ്‍ ഇന്ത്യ, ദാസ് വെല്‍റ്റ്ഓട്ടോയുടെ പ്രീ-ഓണ്‍ഡ് കാര്‍ ബിസിനസ്സിലൂടെ മള്‍ട്ടി-ബ്രാന്‍ഡുകളുടെ വാങ്ങല്‍, വില്‍പ്പന,  കൈമാറ്റം,  നവീകരണം എന്നീ സേവനങ്ങള്‍ ലഭ്യമാണ്. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട്, സേവന ടച്ച്പോയിന്‍റുകളില്‍ ഉപഭോക്താക്കളുടെ അറ്റകുറ്റപ്പണി ആവശ്യകതകളും നിറവേറ്റും.

പണിമുടക്കില്ല, പകരം ജൂൺ 5 മുതൽ അനിശ്ചിതകാല നിരാഹാരസമരമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തൃശൂര്‍: ഇനി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ നിരാഹാരസമരം നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ.തോമസ് അറിയിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിന് ബോധ്യപ്പെടാന്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയില്‍ തന്നെ സമരം നടത്തണം. വിട്ടുവീഴ്ചകള്‍ക്ക് ഇനി തയ്യാറല്ല. വിജയം വരെ സമരം ചെയ്യും. ഇതൊരു ജീവന്മരണ പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവന്‍ പണയം വെച്ചുള്ള ഈ സത്യാഗ്രഹസമരം കേവലം അലങ്കാരത്തിനോ, മാധ്യമവാര്‍ത്തകള്‍ക്കോ വേണ്ടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ പ്രതികൂല നയങ്ങളാണ് ബസ് …

പണിമുടക്കില്ല, പകരം ജൂൺ 5 മുതൽ അനിശ്ചിതകാല നിരാഹാരസമരമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ജൂൺ 2 മുതൽ 4 വരെ തൃശ്ശൂരിൽ

തൃശ്ശൂർ ; തൃശ്ശൂരിൽ ജൂൺ രണ്ടുമുതൽ നാലുവരെ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവമായ അരങ്ങ് 2023ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 4000 പേർ അണിനിരക്കുന്ന ഘോഷയാത്രയോടെയാണ് അരങ്ങ് സംസ്ഥാന കലോത്സവത്തിന് തുടക്കമാകുക. കലോത്സവത്തിന് ഇൻഡോർ സ്റ്റേഡിയം മുഖ്യവേദിയാകും. സാഹിത്യ അക്കാദമി ,റീജിയണൽ തിയ്യറ്റർ,  ലളിതകലാ അക്കാദമി, ജവഹർ ബാലഭവൻ, വൈഎംസിഎ ഹാൾ എന്നീ ഏഴുവേദികളിലായാണ് മത്സരം.  അരങ്ങ് 2023 ഒരുമയുടെ പലമ എന്ന പേരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സംഘടക സമിതി ഓഫീസ്‌ തുറന്നു. തൃശ്ശൂർ ലളിതകലാ അക്കാദമിയിൽ …

കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023 ജൂൺ 2 മുതൽ 4 വരെ തൃശ്ശൂരിൽ Read More »

ആത്മീയതയിലാണ് മാനവസമൂഹത്തിന്റെ ഐക്യം: മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി

തൃശൂര്‍: ആത്മീയതയിലാണ് മാനവസമൂഹത്തിന്റെ ഐക്യമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. തൃശൂര്‍ അതിരൂപതയെ ഒരു ദശാബ്ദക്കാലം നയിച്ച മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ മെത്രാഭിഷേക സുവര്‍ണ ജൂബിലിയുടെയും, തൃശൂര്‍ അതിരൂപതയുടെ 136-ാം വാര്‍ഷിക ദിനാചരണത്തിന്റെയും ഭാഗമായി ലൂര്‍ദ് കത്തീഡ്രലില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയിലാണ് സ്‌നേഹവും, കരുണയും വഴിഞ്ഞൊഴുകുന്നത്. പ്രാര്‍ത്ഥനക്ക് കൂടുതല്‍ സമയം കണ്ടെത്തുന്ന പിതാവാണ് തൂങ്കുഴിയെന്ന് അദ്ദേഹം പറഞ്ഞു. പ്രാര്‍ത്ഥനയാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. …

ആത്മീയതയിലാണ് മാനവസമൂഹത്തിന്റെ ഐക്യം: മാര്‍ ജോര്‍ജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി Read More »

കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി ദേവര്‍കോവില്‍

ഇസ്രയേല്‍ സന്ദര്‍ശിച്ച കര്‍ഷകരെ ആദരിച്ചു തൃശൂര്‍: മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ .നാടിന്റെ നട്ടെല്ലാണ് കര്‍ഷക സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും, സിയാസും കോലോത്തുംപാടം ട്രിനിറ്റി ഹാളില്‍ നടത്തിയ ഹരിതച്ചാര്‍ത്ത് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ ഉന്നമനത്തിനായി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഇന്ത്യ ദേശീയ തലത്തില്‍ ചെയ്തുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്നും അദ്ദേഹം പറഞ്ഞു.  കൃഷിയുടെ നാട്ടുപാരമ്പര്യം തിരിച്ചുപിടിക്കണമെന്നും, അധ്വാനത്തിന് മൂല്യം കല്‍പിക്കുന്ന കൃഷി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം …

കര്‍ഷകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി ദേവര്‍കോവില്‍ Read More »

എന്റെ കേരളം മെഗാ എക്‌സിബിഷന്‍: newsskerala.com മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍

തൃശൂര്‍: കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം മെഗാ എക്‌സിബിഷനില്‍ മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ ഏറ്റവും മികച്ച ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടലായി newsskerala.com തിരഞ്ഞെടുക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവില്‍ നിന്ന് newsskerala.com ന് വേണ്ടി രഞ്ജിത്ത്, ദിയ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോര്‍ട്ടിംഗിന് ഏറ്റവും മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടലിനുള്ള പുരസ്‌കാരത്തിന് newsskerala.com അര്‍ഹത നേടുന്നത്. മികച്ച കവറേജിനുള്ള പുരസ്‌കാരം പത്രം- ദേശാഭിമാനി, ചാനല്‍- കേരളവിഷന്‍, ഓണ്‍ലൈന്‍-newsskerala.com , …

എന്റെ കേരളം മെഗാ എക്‌സിബിഷന്‍: newsskerala.com മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ Read More »

ഓർമ്മകളിൽ ആനച്ചന്തമായി തിരുവമ്പാടി ചന്ദ്രശേഖരൻ   

തൃശൂർ: മൂന്നു പതിറ്റാണ്ടോളം ഉത്സവങ്ങളിൽ തലയെടുപ്പോടെ നിറഞ്ഞു നിന്ന ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരനെ തട്ടക നിവാസികളും, ആനപ്രേമികളും അനുസ്മരിച്ചു. നായ്ക്കനാലിൽ നിന്ന് തിരൂവമ്പാടി ചന്ദ്രശേഖരൻ്റെ ഛായാചിത്രവും വഹിച്ചുള്ള ഗജയാത്ര സ്വരാജ് റൗണ്ട് ചുറ്റി കൗസ്തുഭം ഹാളിൽ  സമാപിച്ചു. ഗജയാത്രയിൽ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ, തിരുവമ്പാടി കണ്ണൻ, തിരുവമ്പാടി ലക്ഷ്മി, വടക്കുന്നാഥൻ ശിവൻ, കുട്ടൻകുളങ്ങര അർജുനൻ , ഒല്ലൂക്കര ജയറാം, എറണാകുളം ശിവകുമാർ , പാറമേക്കാവ് കാശിനാഥൻ, വടക്കുറുമ്പക്കാവ് ദുർഗ്ഗാദാസൻ എന്നീ ഗജവീരൻമാർ അണിനിരന്നു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ …

ഓർമ്മകളിൽ ആനച്ചന്തമായി തിരുവമ്പാടി ചന്ദ്രശേഖരൻ    Read More »