കൊച്ചി: സഭാംഗങ്ങള്‍ ലൗ ജിഹാദിനും നാര്‍ക്കോ ജിഹാദിനുമെതിരെ ജാഗരൂകരാകണമെന്ന പ്രസ്താവനയിലൂടെ വിവാദം സൃഷ്ടിച്ച പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണമാണ് ഇന്നുച്ചയ്ക്ക് പാലായിലെ ബിഷപ്പ് ഹൗസിലെത്തി കല്ലറങ്ങാട്ടിനെ കണ്ട് പിന്തുണ അറിയിച്ചത്. നാര്‍ക്കോ ജിഹാദ് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു.
ഭരണഘടനാപരവും നീതിയുക്തവുമായ കാര്യങ്ങളാന് ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞത്. വലിയ സാമൂഹിക വിഷയങ്ങളും രാജ്യസുരക്ഷയെ സംബന്ധിക്കുന്നതുമായ വിഷയങ്ങളാണ് വിശ്വാസികളോടുള്ള തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ച്, അതിന് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കേണ്ട കാര്യമില്ല, ബിഷപ്പിനെ കണ്ട ശേഷം കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച്ച എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന ബിജെപിയുടെ ഹൈപവര്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്‌തെന്നും തുടര്‍ന്നാണ് തിങ്കളാഴ്ച്ച പാലാ ബിഷപ്പ് ഹൗസില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കില്ലെന്നും എന്നാല്‍ ബിഷപ്പിനെ ഈ വിഷയത്തില്‍ ഒറ്റപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.ഈരാറ്റുപേട്ടയില്‍ നിന്ന് വന്ന അക്രമി സംഘത്തിന് പാലായില്‍ അഭ്യാസം കാണിക്കാന്‍ ബി.ജെ.പി. അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Photo Credit: Twitter