തൃശൂര്‍: ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുള്ള ‘മാതൃകവചം’ വാക്സിനേഷന്‍ ക്യാമ്പയിന് ഒരുക്കങ്ങളായി. ജില്ലയിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്സിനേഷന്‍ നല്‍കും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗര്‍ഭിണികള്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുക.
നിലവില്‍ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ നിന്നു മാത്രമാണ് ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുക. ഗര്‍ഭകാലപരിചരണത്തിനായി സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളെ സമീപിച്ചിട്ടുള്ളവര്‍ക്കും ഗവ.ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കാം.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന് വരികയാണെങ്കില്‍ വാക്സിനേഷന്‍ സുഗമമായി നടത്താന്‍ സാധിക്കും.
ഇതുവരെ 19,208 ഗര്‍ഭിണികളാണ് ആര്‍.സി.എച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പത്രസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ.റീന അറിയിച്ചു.
Photo Credit : Face Book