Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡി അന്തരിച്ചു

മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു.
പൂനയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നവി പേട്ടില്‍ ഇന്നു വൈകുന്നേരം സംസ്‌കാരം നടക്കും.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ  (ഐഒഎ) പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് കല്‍മാഡി.
എന്നാല്‍ 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രതിച്ഛായയെ ബാധിച്ചു.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായി കല്‍മാഡി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അന്വേഷണത്തിനു വിധേയനാവുകയും 2011 ഏപ്രിലില്‍ അറസ്റ്റിലാവുകയും ചെയ്തു. ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
 1965-ല്‍ വ്യോമസേനയില്‍ പൈലറ്റായി ഔദ്യോഗക ജീവിതം ആരംഭിച്ച കല്‍മാഡി 1965, 71 വര്‍ഷങ്ങളിലെ ഇന്ത്യ-പാക്ക് യുദ്ധത്തില്‍ പങ്കെടുത്തു. ഔദ്യോഗിക ജീവിതത്തില്‍ എട്ടു സേനാ മെഡലുകള്‍ കല്‍മാഡിയെ തേടിയെത്തി.

1978-ല്‍ മഹാരാഷ്ട്രാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തി. 1982ല്‍ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പുണെയില്‍ നിന്നു ലോക്സഭയിലേക്കും മത്സരിച്ചു ജയിച്ചു. 1995 സെപ്റ്റംബര്‍ 16 മുതല്‍ 1996 ജൂണ്‍ 15 വരെ പി.വി.നരസിംഹറാവു സര്‍ക്കാരില്‍ കേന്ദ്ര റയില്‍വേ സഹമന്ത്രിയായിരുന്നു. പാര്‍ലമെന്റില്‍ റയില്‍വേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയെന്ന റെക്കോര്‍ഡും കല്‍മാഡിക്കു സ്വന്തം.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ), ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍, അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലെല്ലാം പ്രസിഡന്റായി. 1996-ല്‍ ഐഒഎ പ്രസിഡന്റായ കല്‍മാഡി, 2004ലും 2008ലും പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദില്‍ 2003ല്‍ ആദ്യ ആഫ്രോ-ഏഷ്യന്‍ ഗെയിംസ് സംഘടിപ്പിച്ചു. 2008-ല്‍ പുണെയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷനായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *