തൃശ്ശൂര്‍: കേരളത്തില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേ ടുമെന്ന് നടിയും ബിജെപി തമിഴ്നാട് വൈസ് പ്രസിഡന്റുമായ ഖുശ്ബു പറഞ്ഞു. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അവര്‍. സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്താനൊന്നുമില്ല. ജന ങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. വട്ടപ്പൂജ്യമാണ് സര്‍ക്കാര്‍. എല്‍ഡിഎഫ് വീണ്ടും വിജയിക്കുമെന്നതും അധികാരത്തില്‍ വരുമെന്നതും സ്വപ്നമാണെന്നും അവര്‍ പറഞ്ഞു.
അയ്യന്തോളില്‍നിന്ന് സ്ഥാനാര്‍ഥികളോടും പ്രവര്‍ത്ത കരോടുമൊപ്പം തുടങ്ങിയ റോഡ്ഷോ പൂങ്കുന്നം, പാട്ടുരായ്ക്കല്‍, ചെമ്പുക്കാവ് തുടങ്ങി കോര്‍പറേഷനിലെ വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തി. കോര്‍പറേഷന്‍ ഓഫീസിനു സമീപം നടന്ന സമാപന സമ്മേളനം ഖുശ്ബു ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, വി. ആതിര, സുധീഷ് മേനോത്ത്പറമ്പില്‍, പൂര്‍ണിമാ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു















