തൃശൂര്‍: നഗരത്തില്‍ തെരുവുനായ്ക്കളുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്്. തെരുവുനായ്ക്കളുടെ കടിയേറ്റ് പേ വിഷബാധയ്‌ക്കെതിരായ കുത്തിവെയ്‌പ്പെടുക്കുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനവ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ സാധ്യതമായതെല്ലാം ചെയ്യുമെന്ന്് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. പിടികൂടുന്ന തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തണം. മെമ്പര്‍മാര്‍ അവരുടെ ഡിവിഷനുകളില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ സ്ഥലം കണ്ടെത്തണം. നായ്ക്കളെ പിടികൂടി വന്ധ്യംകരണശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നതിനുള്ള എബിസി പദ്ധതി ഫലപ്രദമായി നടക്കുന്നുണ്ടെന്നും മേയര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം അയ്യന്തോളില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനായ പ്രദീപിന് തെരുവുനായയുടെ കടിയേറ്റിരുന്നു. ശരീരത്തില്‍ കയ്യിലും, കാലിലുമായി ഒമ്പതിടങ്ങളില്‍ നായയുടെ കടിയേറ്റു.
സംസ്ഥാനത്ത്് ഇപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം മൂന്ന്് ലക്ഷത്തിലധികം തെരുവുനായ്ക്കളുണ്ട്്. ഈവര്‍ഷം മാത്രം പേവിഷബാധയേറ്റ് 23 പേരാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഈ വര്‍ഷം ജൂലായ് വരെയുള്ള കണക്കാണിത്. ഇതില്‍ 11 പേര്‍ മരിച്ചത്് തെരുവുനായ്ക്കളുടെ കടിയേറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം 26 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്. ഇതില്‍ 15 പേര്‍ തെരുവുനായ്ക്കളുടെ കിടയേറ്റാണ് മരിച്ചത്്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ മാത്രം 36,000 പേര്‍ക്ക് കടിയേറ്റു.