തൃശൂർ റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
തൃശൂർ: തൃശൂർ റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. പ്ലാറ്റ്ഫോമിൽ 14 കിലൊ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഞ്ച് പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് അന്വേഷണം തുടങ്ങി. തൃശൂർ പൂരം അടുത്തിരിക്കെ ത്യശൂരിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തുമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.