Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

thrissur city

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചേക്കും തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പൂരനഗരംഒരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടും. കേരളത്തില്‍ നിന്ന് ബി.ജെ.പി ഇക്കുറി അഞ്ച്് സീറ്റെങ്കിലും പ്രതീക്ഷിക്കുന്നു. സുരേഷ് ഗോപി മത്സരിക്കുമെന്ന് കരുതുന്ന തൃശൂരാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പിക്കുന്ന മണ്ഡലം.  സ്്്ത്രീവോട്ടര്‍മാരെ ലക്ഷ്യമിട്ട്് വന്‍ ക്ഷേമപദ്ധതിയുടെ പ്രഖ്യാപനം മോദി നടത്തിയേക്കുമെന്നും സൂചനയുണ്ട്്. രണ്ടുലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്്്  ഉച്ചയ്ക്ക് രണ്ടരയോടെ ജനറല്‍ …

മോദി ഇന്ന് പൂരങ്ങളുടെ നാട്ടില്‍, നഗരത്തില്‍ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; നാല് ലക്ഷം പേര്‍ പങ്കെടുക്കും Read More »

പുത്തൻ വെട്ടോഴിയിൽ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്

തൃശ്ശൂർ : Jപുത്തൻവെട്ടുവഴിയിൽ ബസ്സും കാറും കുട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് കാർ യാത്രക്കാരായ ഒലൂക്കാരൻ വീട്ടിൽ മിന്നു ( 34 ) റെജീന ( 63 )ജുവാൻ ( 7 ) ഇവാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു

മാലിന്യം വലിച്ചെറിയുന്നത് ഫോട്ടോയെടുത്ത് നല്‍കുന്നവര്‍ക്ക് പാരിതോഷികം

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 27 ഡിവിഷനുകളില്‍ അജൈവ മാലിന്യം കൃത്യമായി ഹരിതകര്‍മ്മ സേന വഴി ശേഖരിച്ച് തരംതിരിച്ച് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ചതിന്റെ  പ്രഖ്യാപനം മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വ്വഹിച്ചു.   പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കാണുന്നവര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവു സഹിതം അറിയിച്ചാല്‍  നിയമലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കില്‍ പരമാവധി 2500/- രൂപ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വ്വഹിച്ചു. 8078011505 എന്ന …

മാലിന്യം വലിച്ചെറിയുന്നത് ഫോട്ടോയെടുത്ത് നല്‍കുന്നവര്‍ക്ക് പാരിതോഷികം Read More »

നായ്ക്കനാലിൽ ആൽമരത്തിൻ്റെ വലിയൊരു കൊമ്പ് ഒടിഞ്ഞു വീണു, ഒരാൾക്ക് പരിക്ക്

തൃശൂർ: നായ്ക്കനാലിൽ ആൽമരത്തിൻ്റെ വലിയൊരു കൊമ്പ് ഒടിഞ്ഞു വീണു. തേക്കിൻകാട് മൈതാനത്തെ ആൽത്തറയിലെ പഴക്കമുള്ള ആൽമരത്തിൻ്റെ കൊമ്പാന്ന് വീണത് . കൊമ്പ് മൈതാനത്ത് വീണതിനാൽ വൻ അപകടം ഒഴിവായി. കൊമ്പ് വീണ് പരിക്കേറ്റ മൈതാനത്തെ സെക്യൂരിറ്റി ജീവനക്കാരൻ മുളങ്കുന്നത്തുകാവ് സ്വദേശി ജയനാരായണനെ സഹകരണ ആശുപത്രിയിൽ പ്രവേഗിപ്പിച്ചു.തേക്കിൻകാട് മൈതാനത്ത് നായ്ക്കനാൽ ജംഗ്ഷനോട് ചേർന്നാണ് ആൽത്തറ. ആൽമരത്തിന്‌ പല കൊമ്പുകളും പഴകിയ ദ്രവിച്ച് ഏതു നിമിഷവും ഒടിഞ്ഞു വീഴുമെന്ന നിലയിലാണ്

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

തൃശൂർ: കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്. കെ.എസ്.യു ബഹു.ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ …

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു Read More »

ഓട്ടോ കുടുംബത്തിലേക്ക് ആവേശസാന്നിധ്യമായി സുരേഷ്‌ഗോപി, കൂടെയുണ്ടെന്ന ഉറപ്പും

തൃശൂർ : വിവാദക്കുരുക്കിലകപ്പെടാതിരിക്കാനുള്ള കരുതലുമായാണ് ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി ഓട്ടോഡ്രൈവര്‍മാര്‍ക്കായി നടുവിലാലില്‍ നടത്തിയ എസ്.ജി കോഫീ ടൈംസ് പരിപാടിയ്‌ക്കെത്തിയത്.നാടിന്റെ പ്രശ്‌നങ്ങളിലൂന്നിമാത്രമാണ് അദ്ദേഹം നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരുമായി സംവദിച്ചത്.തകര്‍ന്ന റോഡുകളിലൂടെയും, ഗതാഗതക്കുരുക്കിലും ദുരിതസവാരി നടത്തുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്ക് ആവേശവും, ആശ്വാസവുമായി സുരേഷ്‌ഗോപിയുടെ സാമീപ്യം. രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു നാട്ടില്‍  നെട്ടോട്ടമോടുന്ന ഓട്ടോഡ്രൈവര്‍മാരുടെ പ്രധാന പ്രശ്‌നം. ഗതാക്കുരുക്ക് പരിഹരിക്കാന്‍ മണ്ണുത്തിയില്‍ നിന്ന് കുന്നംകുളത്തേക്ക് ബൈപാസ് റോഡുണ്ടായാല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ പദ്ധതി രേഖ കേന്ദ്രത്തിന് മേയര്‍ അയച്ചുകഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.ശൗചാലയങ്ങളുടെ …

ഓട്ടോ കുടുംബത്തിലേക്ക് ആവേശസാന്നിധ്യമായി സുരേഷ്‌ഗോപി, കൂടെയുണ്ടെന്ന ഉറപ്പും Read More »

തൃശ്ശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു

തൃശൂർ: പടിഞ്ഞാറെ കോട്ടയിലെ‘മെസ’ ഹോട്ടലിൽ ആണ് തീ പിടിച്ചത്.ഉച്ചതിരിഞ്ഞ് 4 മണിയോടെ ആയിരുന്നു സംഭവം. കറന്‍റ് പോയതിനാല്‍ ജനറേറ്ററിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇതിനിടെ ജനറേറ്ററില്‍ നിന്ന് തീ പടരുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം തീ കണ്ടത്. ഉടന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്2 യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത് മുക്കാല്‍ മണിക്കൂറോളം പണിപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടലിലെ മേശകളും കസേരകളുമുള്‍പ്പടെ തീ പിടുത്തത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ മുകളിലെ നിലയിയിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ …

തൃശ്ശൂര്‍ നഗരത്തില്‍ ഹോട്ടലിന് തീ പിടിച്ചു Read More »

പൂരപ്രേമിസംഘത്തിന്റെ കരുതലില്‍ വിനോദിന് ഇനി ‘ഗരുഡ’സവാരി

തൃശൂര്‍: പൂരപ്രേമിസംഘത്തിന്റെ കരുതലില്‍, പാറമേക്കാവിലമ്മയുടെ കണ്‍വെട്ടത്തു നിന്ന് വിനോദ് ‘ഗരുഡ’സവാരി തുടങ്ങി. ക്ഷേത്രസവിധത്തില്‍ നടന്ന ചടങ്ങില്‍ നിയുക്ത ശബരിമല മേല്‍ശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഓട്ടോറിക്ഷയുടെ താക്കോല്‍ കോട്ടപ്പുറം സ്വദേശിയായ വിളക്കപ്പാടി വീട്ടില്‍ വിനോദിന് കൈമാറി. തിരുവമ്പാടി ഭക്തനായ രാധാജയത്തില്‍ അച്ചു എന്ന അച്ചൂട്ടിയാണ് പാറമേക്കാവിലമ്മയുടെ ഭക്തനായ വിനോദിന് ഓട്ടോ നല്‍കാന്‍ സന്‍മനസ്സ് കാണിച്ചത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു ഓട്ടോ ഡ്രൈവറായ വിനോദിന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയ അപകടം നടന്നത്. കുട്ടന്‍കുളങ്ങരയില്‍ വെച്ച് വിനോദ് ഓടിച്ചിരുന്ന ഓട്ടോയില്‍ കാര്‍ …

പൂരപ്രേമിസംഘത്തിന്റെ കരുതലില്‍ വിനോദിന് ഇനി ‘ഗരുഡ’സവാരി Read More »

‘ചതിക്കില്ല ഉറപ്പാണ്’; തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി പ്രചാരണം തുടങ്ങി

ഓട്ടോകളിള്‍ പോസ്റ്റർ പ്രചാരണം തുടങ്ങി തൃശൂര്‍:  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. തൃശൂരില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലെങ്കിലും താന്‍ വിജയിക്കുമെന്ന്് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.  സുരേഷ്‌ഗോപിയ്ക്കായി ബി.ജെ.പി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള്‍. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകള്‍ പതിപ്പിച്ചുവെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോര്‍ ബി.ജെ.പി എന്നാണ് പോസ്റ്ററിലെ വാചകം. ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ സുരേഷ് ഗോപി …

‘ചതിക്കില്ല ഉറപ്പാണ്’; തൃശൂരില്‍ സുരേഷ് ഗോപിയ്ക്കായി പ്രചാരണം തുടങ്ങി Read More »

പൂങ്കുന്നം പുഷ്പഗിരിയില്‍ നവരാത്രി സന്ധ്യകളില്‍ സുകൃതദര്‍ശനമായി സമൂഹ ബൊമ്മക്കൊലു

തൃശൂര്‍: പൂങ്കുന്നം പുഷ്പഗിരി അഗ്രഹാരത്തില്‍  നവരാത്രിയാഘോഷനിറവില്‍ സമൂഹബൊമ്മക്കൊലു ഒരുങ്ങി. പുരാണ, ഇതിഹാസ സന്ദേശങ്ങള്‍ഭക്തമനസ്സുകളില്‍ എത്തിക്കുന്നതിനായി 25 വര്‍ഷം മുന്‍പാണ്   സമൂഹബൊമ്മക്കൊലു തുടങ്ങിയത്.പുഷ്പഗിരിയില്‍ സമൂഹ ബൊമ്മക്കൊലു പ്രദര്‍ശനം വിജയദശമി വരെ തുടരും. വൈകീട്ട് 5.30 മുതല്‍ രാത്രി 8 മണി വരെയാണ് പ്രദര്‍ശന സമയം. ദീപാലംകൃതമായ പല പടികളുള്ള റാക്കില്‍  പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും അനശ്വര മുഹൂര്‍ത്തങ്ങളും അവതാരങ്ങളും പുണ്യ പുരുഷന്മാരുമാണ് ബൊമ്മകളില്‍ പുനര്‍ജ്ജനിച്ചത്.നവരാത്രിദിനങ്ങളിലെ ദീപദീപ്ത സന്ധ്യകളില്‍ സമൂഹബൊമ്മക്കൊലു ഭക്തിനിര്‍ഭരമായൊരു കാഴ്ചയാണ്. ഈവര്‍ഷം ഒട്ടേറെ പുതുമകളോടെയാണ്  പുഷ്പഗിരിയില്‍ ബൊമ്മക്കൊലു …

പൂങ്കുന്നം പുഷ്പഗിരിയില്‍ നവരാത്രി സന്ധ്യകളില്‍ സുകൃതദര്‍ശനമായി സമൂഹ ബൊമ്മക്കൊലു Read More »

അയ്യന്തോളിൽ  പോലീസ് ബസ് സ്വകാര്യ ബസിലിടിച്ചു, പ്രതികള്‍ക്കും പോലീസുകാര്‍ക്കുമടക്കം 26 പേര്‍ക്ക് പരിക്ക്

തൃശൂര്‍: അയ്യന്തോളില്‍ പോലീസ് ബസ് സ്വകാര്യ ബസിന്റെ പിറകിലിടിച്ച് 26 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. വിയ്യൂരില്‍ നിന്ന് പ്രതികളുമായി അയ്യന്തോള്‍ കോടതിലേക്ക് വന്നിരുന്ന പോലീസ് ബസ് സ്വകാര്യ ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. 14 പ്രതികളും, 10 പോലീസുകാരുമാണ് പോലീസ് ബസില്‍ ഉണ്ടായിരുന്നത്. പോലീസ് ബസിലെ ഡ്രൈവര്‍ ഒഴികെയുള്ളവര്‍ക്ക് പരിക്കേറ്റു. തൃശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന ശാസ്തയെന്ന സ്വകാര്യ ബസിലെ രണ്ട് യാത്രക്കാര്‍ക്കും നിസാര പരിക്കുണ്ട്. പരിക്കേറ്റ 22 പേര്‍ തൃശൂര്‍ …

അയ്യന്തോളിൽ  പോലീസ് ബസ് സ്വകാര്യ ബസിലിടിച്ചു, പ്രതികള്‍ക്കും പോലീസുകാര്‍ക്കുമടക്കം 26 പേര്‍ക്ക് പരിക്ക് Read More »

തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശൂർ: തൃശ്ശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ ഇന്ന് രാവിലെ നടന്ന പരിശോധനയില്‍ 3 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. 3 സ്ക്വാഡുകളായി 20-ഓളം വരുന്ന ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വടക്കേസ്റ്റാന്‍റിലുള്ള സോന ഹോട്ടല്‍, മണ്ണുത്തിയിലെ ഹോട്ടല്‍ മയൂര ഇന്‍, മന്നാടിയാര്‍ ലൈനിലെ ഹോട്ടല്‍ വെറ്റ്പാലസ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മേയര്‍ അറിയിച്ചു.

21 ദിവസത്തിനകംപരിഹാരം കാണണം, കരുവന്നൂരില്‍ താക്കീതുമായി സുരേഷ് ഗോപി

പദയാത്രയി്ല്‍ അണിനിരന്നത് പതിനായിരങ്ങള്‍ തൃശൂര്‍:  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ താക്കീതുമായി സുരേഷ്‌ഗോപി.   21 ദിവസത്തിനകം പ്രശ്‌നപരിഹാരവുമായി വന്നില്ലെങ്കില്‍ കണ്ണൂരില്‍ ഇതിലും വലിയ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ കോര്‍പറേഷന് മുന്നില്‍ നടന്ന  സഹകാരി സംരക്ഷണ പദയാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രിയും കൂടെയുള്ള തസ്‌കരന്മാരും ഇതിന് വലിയ വില നല്‍കേണ്ടിവരും. …

21 ദിവസത്തിനകംപരിഹാരം കാണണം, കരുവന്നൂരില്‍ താക്കീതുമായി സുരേഷ് ഗോപി Read More »

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസന്വേഷണത്തിന്റെ ഭാഗമായി  തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി ബിനുവിനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും.കരുവന്നൂര്‍ തട്ടിപ്പിന് പിന്നാലെ അതുമായി ബന്ധമുള്ള മറ്റു സഹകരണ ബാങ്കുകളിലും ഇ.ഡി പരിശോധന തുടര്‍ന്നിരുന്നു. അയ്യന്തോള്‍ ബാങ്കിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ സഹകരണ ബാങ്കിലേയ്ക്ക് ഇ.ഡിയുടെ അന്വേഷണം എത്തിയത്. കരുവന്നൂര്‍ തട്ടിപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ ബാങ്കുകളിലും പണമിടപാട് ഉണ്ടായിരുന്നുവെന്നും നിക്ഷേപങ്ങള്‍ നടന്നിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നാണ് ഇഡി …

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും Read More »

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം

സുരേഷ് ഗോപിയുടെ പ്രവര്‍ത്തനമണ്ഡലം  തൃശൂര്‍ തന്നെ തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പി നേതാവും നടനുമായ സുരേഷ്‌ഗോപി സജീവമായേക്കും. ഒക്്‌ടോബര്‍ രണ്ടിന് സഹകരണമേഖലയിലെ തട്ടിപ്പുകള്‍ക്കെതിരെ ജില്ലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പദയാത്രയും നടത്തുന്നുണ്ട്. അടുത്ത ദിവസം തന്നെ സുരേഷ് ഗോപി തൃശൂരിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനം  തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് കേന്ദ്രനേതൃത്വം ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് …

കേരളത്തില്‍ നിന്ന് മാറ്റാനുള്ള നീക്കമില്ല; പുതിയ ചുമതലയ്ക്കായി നിര്‍ബന്ധിക്കില്ലെന്ന് കേന്ദ്രം Read More »

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍

തൃശൂര്‍: വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി  5 ദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും സെപ്റ്റംബര്‍ 25 മുതല്‍  29 വരെ എം.ജി റോഡിലെ ബ്രഹ്‌മസ്വം ശ്രീശങ്കര ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണിത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ബോധവത്കരണ ക്ലാസുകള്‍, തപാല്‍ വകുപ്പിന്റെ ആധാര്‍ സേവനങ്ങള്‍, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, …

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചറിയാം, ആധാര്‍ പുതുക്കാം, സംയോജിത ബോധവത്കരണ പരിപാടി തൃശൂരില്‍ Read More »

കേന്ദ്രസഹായം രഹസ്യമാക്കിവെച്ചതിനെ  ചോദ്യം ചെയ്ത് സുരേഷ് ഗോപി,സ്മരണയുണ്ടാകണമെന്ന് ഓര്‍മ്മപ്പെടുത്തല്‍

ശക്തനിലെ ആകാശപ്പാത സന്ദര്‍ശനം തൃശൂര്‍: ശക്തന്‍നഗറിലെ ആകാശപ്പാത സന്ദര്‍ശനത്തിനിടെ കോര്‍പറേഷന്‍ ഭരണസമിതിയ്‌ക്കെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. അമൃതം പദ്ധതിയുടെ ഭാഗമായി കേന്ദ്രഫണ്ട് ഉപയോഗിച്ചായിരുന്നു ആകാശപ്പാതയുടെ നിര്‍മ്മാണം. എന്നാല്‍ കേന്ദ്രഫണ്ട് രഹസ്യമാക്കിവെച്ചതിലും, കേന്ദ്രമന്ത്രിമാരെ ആരെയും ക്ഷണിക്കാത്തതിലും സുരേഷ്‌ഗോപി അതൃപ്തി അറിയിച്ചു. എങ്കിലും നാടിന്റെ വികസനത്തിന് കൂടുതല്‍ കേന്ദ്രഫണ്ട് ലഭ്യമാക്കാന്‍ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടി്‌ച്ചേര്‍ത്തു. ശക്തനിലെ മാര്‍ക്കറ്റ് വികസനത്തിനുള്ള ഫണ്ട് വിനിയോഗത്തില്‍ പരാതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൂടുതല്‍ ധനസഹായം വേണമെങ്കില്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രാൻസ്ജെൻഡേഴ്സിന് ഓണസദ്യ വിളമ്പി സുരേഷ് ഗോപി

തൃശൂർ: സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗമായ കേരളത്തിലെ ട്രാൻസ്ജെൻഡേഴ്സ് ആളുകൾക്കൊപ്പം സിനിമാതാരവും മുൻ രാജ്യസഭ MP യുമായ സുരേഷ് ഗോപി ഈ വർഷത്തെ ആദ്യ ഓണഘോഷം തൃശ്ശൂരിൽ ആഘോഷിച്ചു. . മുംബെ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും,നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം എന്ന പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാഥിതിയായി ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അതോടൊപ്പം അഭിരാമിയെന്ന സഹോദരിയ്ക്ക് IAS പഠനത്തിനാവശ്യമായ മുഴുവൻ സഹായവും അദ്ദേഹം പ്രഖ്യാപിച്ചു കൂടാതെ ട്രാജെൻഡർ സമൂഹത്തിന് …

ട്രാൻസ്ജെൻഡേഴ്സിന് ഓണസദ്യ വിളമ്പി സുരേഷ് ഗോപി Read More »

തൃശൂര്‍ ചേറൂരില്‍  ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ചു കൊന്ന്പ്രവാസി പോലീസില്‍ കീഴടങ്ങി

തൃശൂര്‍:  ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ പ്രവാസിയായ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട്  തലയ്ക്കടിച്ച് കൊന്നു. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം  ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഉണ്ണിക്കൃഷ്ണനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇയാള്‍ ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇന്ന് വെളുപ്പിന്  ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സൗദി അറേബ്യയില്‍ സൂൂപ്പര്‍മാര്‍ക്കറ്റില്‍ …

തൃശൂര്‍ ചേറൂരില്‍  ഭാര്യയെ കമ്പിപ്പാര ഉപയോഗിച്ച് തലക്കടിച്ചു കൊന്ന്പ്രവാസി പോലീസില്‍ കീഴടങ്ങി Read More »

സാംസ്കാരിക പ്രതിരോധ പരിപാടി

തൃശൂർ : അക്കാദമി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം സാഹിത്യ അക്കാദമി ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ പരിപാടി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ മുരളി, സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി ടി.സുധാകരൻ, അശോകൻ ചരുവിൽ , സി.പി.അബൂബക്കർ , അക്കാദമി എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എം.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ അക്കാദമി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ.എസ്.സുനിൽകുമാർ , വി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ലളിതകലാ അക്കാദമി പരിസരത്തു നിന്നും സാഹിത്യ അക്കാദമി ജംഗ്ഷൻ …

സാംസ്കാരിക പ്രതിരോധ പരിപാടി Read More »