Newsskerala

ക്യാന്‍സര്‍ രോഗികള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും യാത്ര സൗജന്യമാക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള വണ്ടികളിലാണ് യാത്ര സൗജന്യമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് എത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷത്തു നിന്ന് കേട്ടത് ഷെയിം വിളികളാണെന്നും പ്രതിപക്ഷ നേതാവ് ഇത് പരിശോധിക്കണമെന്നും കെ.കെ ഷൈലജ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *