കൊച്ചി: തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരില്‍ ഒരാള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കൂപ്പണ്‍ വിതരണ കൗണ്ടറിനു മുന്നിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമായത്. സ്ഥലത്തെ സാഹചര്യം നിയന്ത്രണവിധേയമായിട്ടില്ല.
തിരക്കില്‍ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം.