തൃശൂര്‍: തൃശൂര്‍ ദേശക്കാരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിന് കാരണം ജനങ്ങള്‍ സമ്മാനിച്ച തുടര്‍ഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയില്‍ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായതെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമായി
















