തൃശ്ശൂര്‍: മുണ്ടൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്കാണ് പരിക്കേറ്റു. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്.
ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍ കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗതക്കുരുക്കായിരുന്നു.
ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം എന്തെന്ന് വ്യക്തമായിട്ടില്ല
തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്.
മുണ്ടൂരില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്, തൃശൂര്‍ കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു
