Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

34 അംഗ സംഘടിത ഗുണ്ടാസംഘം ചേർപ്പിൽ പിടിയിൽ

ഇഇരിങ്ങാലക്കുട : ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് നേരിട്ടും ശാസ്ത്രീയമായ മാർഗങ്ങളുപയോഗിച്ചും ജില്ലയിലെ ഗുണ്ടാ സംഘങ്ങളെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മാസങ്ങളായി നിരിക്ഷിച്ച് വരികയായിരുന്നു. ഇതിനെ തുടർന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പനംകുളത്തുള്ള ഒരു വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഗണ്ടാസംഘാഗങ്ങളും സംഘടിത കുറ്റവാളി കൂട്ടായ്മകളിൽ അംഗങ്ങളുമായ  34 പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിൽ 20 പ്രതികൾ നിരവധിക്രമിനൽക്കേസിലെ പ്രതികളാണ്.

അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ  അനുരാജ് (28), വെള്ളാങ്ങല്ലൂർ വേലമ്പറമ്പിൽ വീട്ടിൽ ഷാഹിദ് (30), വെള്ളാങ്ങല്ലൂർ വിലയനാട് കൊക്കാടൻ വീട്ടിൽ  മാർട്ടിൻ (28),  കല്ലേറ്റുംകര വടക്കേതലക്കൽ വീട്ടിൽ  ഷാഹിൻ (31), വെള്ളാങ്ങല്ലൂർ തെക്കനാത്ത് വീട്ടിൽ  എഡ്വിൻ (26),  നടത്തര ചിറ്റിലപ്പിള്ളി വീട്ടിൽ  ഉണ്ണി റോയ് (34), മുരിയാട് വെളിയത്ത വീട്ടിൽ  അയ്യപ്പദാസ് (34), അനന്തപുരം മാണ്ടമന വീട്ടിൽ  അർജുൻ (26), പുത്തൻചിറ കോളനിപ്പറമ്പിൽ വീട്ടിൽ രന്തീദീപ് (30), വെള്ളാങ്ങല്ലൂർ വാളവര വീട്ടിൽ  ഹിതിൻ (25), അനന്തപുരം പഴയാറ്റിൽ വീട്ടിൽ ഹെൻറി പോൾ (21), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി വീട്ടിൽ  അദിത്ത് (28), അനന്തപുരം നെല്ലിശ്ശേരി വീട്ടിൽ റിന്റോ (29), ചൂരപ്പട്ടി വീട്ടിൽ  ഷിബിൻ (46), വെള്ളാങ്ങല്ലൂർ മനക്കലപ്പടി ചാണശ്ശേരി വീട്ടിൽ അശ്വിൻ (26), മുരിയാട് വെള്ളപ്പാടി വീട്ടിൽ സൂരജ്, 1പൊറത്തിശ്ശേരി കണ്ണകുളം വീട്ടിൽ  സൂരജ് (29), കല്ലേറ്റുംകര ചേരമല്ലൂക്കാരൻ വീട്ടിൽ  ആൽബർട്ട് (29), കാട്ടൂർ കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ (29), അഞ്ചേരി കച്ചപ്പിള്ളി വീട്ടിൽ സനൂപ് (36), ഇരിങ്ങാലക്കുട സോൾവെന്റ് കൂടക്കര വീട്ടിൽ ധനീഷ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ  ബിബിൻ, അനന്തപുരം നെല്ലിപ്പറമ്പിൽ വീട്ടിൽ  സന്തോഷ് (55), വെള്ളാങ്ങല്ലൂർ തരുപീടികയിൽ വീട്ടിൽ  നവാസ് (29), പട്ടേപ്പാടം തൈപ്പറമ്പിൽ വീട്ടിൽ  നിഖിൽ (30),  വെള്ളാങ്ങല്ലൂർ പാമ്പിനേഴത്ത് വീട്ടിൽ  നസീം (26), വെള്ളാങ്ങല്ലൂർ പട്ടേപ്പാടം കുരിയപ്പുള്ളി വീട്ടിൽ  ഹുസൈൻ (28), വെള്ളാങ്ങല്ലൂർ വഞ്ചിപ്പുര വീട്ടിൽ  ആൻസൺ (33), അനന്തപുരം വടക്കേക്കര വീട്ടിൽ ഗോകുൽ (25), കോണത്തുകുന്ന് വേലപ്പറമ്പിൽ വീട്ടിൽ ഷാരോൺ ദാസ് (29), അനന്തപുരം ഞാറ്റുവെട്ടി വീട്ടിൽ  പ്രണവ് (23), പള്ളം തൊട്ടിപ്പാൾ പുതുപ്പുള്ളിപ്പറമ്പിൽ വീട്ടിൽ ഷാരോൺ പോൾസൺ (27), അനന്തപുരം വാഴേക്കാടൻ വീട്ടിൽ സുനിൽകുമാർ (48), അനന്തപുരം വാഴേക്കാടൻ വീട്ടിൽ  വിജിത്ത് വിജയൻ (33) എന്നീ 34 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്ന് മാരുതി സുസുക്കി ബലേനോ, മാരുതി സ്വിഫ്റ്റ്, മാരുതി സെൻ, ഹുണ്ടായ് ഇയോൺ എന്നീ നാല് കാറുകളും, പതിനാല് മോട്ടോർസൈക്കിളുകളും, മൂന്ന് ആപ്പിൾ ഫോണുകളടക്കം ആകെ മുപ്പത്തിമൂന്ന് മൊബൈൽ ഫോണുകളും, മാരകായുധമായി ഉപയോഗിക്കാവുന്ന വാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക് പൊടി എന്നിവയും പിടിച്ചെടുത്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി  ഗുണ്ടാ സംഘാഗങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഗുണ്ടാ സംഘാഗങ്ങളുടെ ഗ്രൂപ്പുകളിൽ രഹസ്യന്വേഷണ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർ  നുഴഞ്ഞ് കയറിയാണ്  രഹസ്യ വിവരം ശേഖരിച്ചത്.

 തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സലീഷ് എൻ എസ്, കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി, ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്,  ഡാൻസാഫ് സംഘത്തിലെ ജിഎസ്ഐ മാരായ ജയകൃഷ്ണൻ, പ്രദീപ്, സതീശൻ മടപ്പാട്ടിൽ, മൂസ പി.എം, ജിഎഎസ്ഐ മാരായ റെജി എ.യു, ഷിജോ തോമസ്, ബിനു എം ജെ, ബിജു, ലിജു ഇയ്യാനി, ജീവൻ ഇ എസ്, ജി എസ് സിപിഒ മാരായ സോണി പി എക്സ്, ഷിന്റെ, സിപിഒ മാരായ ശ്രീജിത് ഇ.വി, സുർജിത് സാഗർ, നിഷാന്ത്, ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് ഐ സുബിന്ത്, ജി എസ് ഐ ഷാജു, ജി എസ് സി പി ഒ മാരായ അനീഷ്. സിന്റി, അനു അരവിന്ദ്, ശ്രീനാഥ്, പ്രദീപ്, സി പി ഒ മാരായ മുഹമ്മദ്, ധനേഷ്, സന്ദീപ്  എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *