Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചുമരില്‍ താമര വരച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു

തൃശൂര്‍:  ഒല്ലൂര്‍ക്കര കാളത്തോട് ചുമരില്‍ താമര വരച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നിയമസഭാ തിരഞ്ഞെടുപ്പ്പ്ര ചരണത്തിന് തുടക്കമിട്ടു. ഫ്‌ളുറസെന്റ് പച്ച പെയിന്റിലായിരുന്നു താമര വിരിയിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുമാവും ബിജെപി തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുകയെന്നും, എല്‍എഡിഎഫും യുഡിഎഫും സനാതന ധര്‍മത്തെ നശിപ്പിക്കുകയാണന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

ഇരു മുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. ഇരു മുന്നണികളുടേയും അഴിമതിയും പ്രീണനവും തുറന്നുകാട്ടി ജനങ്ങളെ സമീപിക്കണം. ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് നിതിന്‍ നബിന്‍ ആരോപിച്ചു.

ശബരിമല വിഷയത്തില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ നീതി ഉറപ്പാക്കുമെന്ന് നിതിന്‍ നബിന്‍ വ്യകത്മാക്കി . കേരളത്തിന്റെ വികസനത്തെ കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ബിജെപി പൂര്‍ണമായും കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പം. കേരളത്തെ സുരക്ഷിത വികസന പ്രദേശമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സംവാദത്തില്‍ പ്രമുഖരുമായി സംവദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *