തൃശൂര്‍: ശക്തന് നഗറില്‍ നിര്‍മ്മിച്ച ആകാശപ്പാത ആഗസ്റ്റ് 15ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. വൈകീട്ട് ഏഴിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിക്കും. എട്ട് കോടി ചിലവില്‍ ആകാശപ്പാതയുടെ ഒന്നാം ഘട്ടമാണ് പൂര്‍ത്തീകരിച്ചത്. രണ്ടാം ഘട്ടത്തില്‍ രണ്ട് ലിഫ്റ്റുകള്‍, സോളാര്‍ സംവിധാനം, ഫുള്‍ ഗ്ലാസ് ക്ലാഡിംഗ് കവര്‍, എ.സി. എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. ഇതോടൊപ്പം ശക്തന്‍നഗര്‍ മാസ്റ്റര്‍ പ്ലാനിന്റെ ആദ്യ ഘട്ട ഉദ്ഘാടനം റവന്യൂമന്ത്രി കെ.രാജനും, ജനറേറ്റര്‍ റൂമിന്റെ ഉദ്ഘാടനം ടി.എന്‍.പ്രതാപന് എം.പിയും നിര്‍വഹിക്കും. രണ്ട് ലിഫ്റ്റുകളുടെ ഉദ്ഘാടനം പി.ബാലചന്ദ്രന് എം.എല്‍.എയും, ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മം അമൃത് മിഷന് ഡയറക്ടര്‍ അലക്സ് വര്‍ഗീസ് ഐ.എ.എസും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവീസ് മാസ്റ്റര്‍ കരാറുകാരനെ ആദരിക്കും. കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്, ചീഫ് എഞ്ചിനീയര്‍ എല്‍.എസ്.ജി.ഡി സന്ദീപ്.കെ.ജി, ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.