ഈ സാമ്പത്തിക വർഷം തന്നെ 15,000 കോടി രൂപ കൂടി കടമെടുക്കണമെന്ന് സംസ്ഥാന സർക്കാരിൻറെ ആവശ്യത്തിൽ കേന്ദ്രസർക്കാരുമായി കൂടുതൽ ചർച്ച ചെയ്യാൻ കോടതി നിർദേശിച്ചു
കൊച്ചി: നിബന്ധനകള്‍ ഇല്ലാതെ കേരളത്തിന് 13,608 കോടി കടമെടുക്കാനുള്ള അനുമതി നല്കാന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍ നല്കിയ കേസിലാണ് നിര്‍ണായക വിധി വന്നത്.
അധികമായി 21,000 കോടി കൂടി കടമെടുക്കാന്‍ അനുമതി നല്‍കണം എന്ന ആവശ്യത്തില്‍ കേന്ദ്രവും കേരളവും ആയി ചര്‍ച്ച നടത്താനും സുപ്രീം കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച വൈകിട്ട് സെക്രട്ടറിതല ചര്‍ച്ച നടത്താനാണ് നിര്‍ദേശം.
കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ 15,000 കോടി കൂടി സംസ്ഥാനത്തിന് വേണ്ടി വരുമെന്ന് അറിയിച്ചു. അതേസമയം സുപ്രീം കോടതി കടമെടുപ്പ് പരിധിയില്‍ ഇടപെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന് ആവശ്യമായ ബാക്കി തുകയ്ക്ക് കേന്ദ്ര സര്‍ക്കാരും കേരളവും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ ഇതോടെ കോടതി അറിയിക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ ഹര്‍ജിയിലെ എല്ലാ ആവശ്യങ്ങളും തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. കോടതിയ്ക്ക് വിഷയത്തില്‍ എത്രത്തോളം ഇടപെടാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ധനകമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 13,608 കോടി രൂപ കൂടി കടമെടുക്കാന്‍ അധികാരം ഉണ്ടെന്ന കേന്ദ്രം നേരത്തെ തന്നെ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നതാണ്. പക്ഷേ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന കേസ് കേരളം പിന്‍വലിക്കണമെന്ന നിബന്ധന കൂടി കേന്ദ്രം മുന്നോട്ട് വച്ചിരുന്നു