Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അര സെൻ്റീമീറ്റർ മാത്രമുള്ള പുസ്തകവുമായി ഗിന്നസ് സത്താർ ആദൂർ

തൃശൂർ : അര സെൻറീമീറ്റർ മാത്രം നീളവും വീതിയും ഘനവും വെറും 90 മില്ലിഗ്രാം തൂക്കവുമുള്ള , 70 ഭാഷകൾ ഉൾക്കൊള്ളുന്ന, നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കുവാൻ സാധിക്കുന്ന ‘സാൾട്ട് ‘ എന്ന മൾട്ടി ലാംഗ്വേജസ് കഥാസമാഹാരവുമായി മിനിയേച്ചർ പുസ്തകങ്ങളുടെ പ്രചാരകൻ ഗിന്നസ് സത്താർ ആദൂർ.
ഒരു A4 ഷീറ്റ് പേപ്പറിനെ 3672 പേജുകളാക്കി 72 പേജുകൾ വീതമുള്ള 51 പുസ്തകങ്ങൾ എന്ന തരത്തിൽ തയ്യാറാക്കിയിട്ടുള്ള ഈ ഇത്തിരിക്കുഞ്ഞൻ പുസ്തകം ഫാരിസ് കോട്ടോൽ രൂപകൽപ്പന ചെയ്ത് ഷംല ഫഹദ് ബൈൻഡിങ്നിർവഹിച്ചു . നിലവിൽ വായിക്കുവാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകം 2012 ലെ വായനാദിനത്തിൽ പുറത്തിറക്കിയ ഒരു സെൻറീമീറ്റർ നീളവും , അര സെൻറീമീറ്റർ വീതിയും ഘനവുമുള്ള 66 ഭാഷാ കവിതകൾ ഉൾക്കൊണ്ട നിരവധി വേൾഡ് റെക്കോർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ‘വൺ ‘ എന്ന കവിതാ സമാഹാരമാണ്. . എസ്. എം .എസ് . 101 കഥകൾ, , എസ്. എം .എസ്.101 കവിതകൾ, ഫിഫ്റ്റി: ഫിഫ്റ്റി, വൺ, ആധാർ മിനിക്കഥകൾ, ഹൈക്കു കഥകൾ തുടങ്ങിയ സമാഹാരങ്ങളുടെ മുപ്പതിനായിരത്തോളം കോപ്പികൾ ഇതിനോടകം തീർത്തും സൗജന്യമായി വായനക്കാർക്ക് നൽകിയിട്ടുണ്ട്.

ഒരു സെൻറീമീറ്ററിനും 5 സെൻറീമീറ്ററിനും ഇടയിലുള്ള വ്യത്യസ്തമായ 3137 മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് 2016 ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേടി.

Leave a Comment

Your email address will not be published. Required fields are marked *